ദീര്‍ഘമായ ലിവ് ഇന്‍ വിവാഹത്തിന് തുല്യം:കോടതി
ദില്ലി: സ്‌ത്രീയും പുരുഷനും ഏറെക്കാലം വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചാല്‍ അത് വിവാഹബന്ധത്തിന് തുല്യമാണെന്ന് സുപ്രീം കോടതി.
ഇവരെ ഭാര്യാഭര്‍ത്താക്കന്മാരായി കാണാന്‍ സമൂഹം തയ്യാറാവണമെന്നും കോടതി പറഞ്ഞു. അവിവാഹിതരായ സ്‌ത്രീയും പുരുഷനും വിവാഹിതരെപ്പോലെ ഏറെക്കാലം ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാവുന്നതാണ്. ഇവരുടെ ബന്ധത്തിന് നിയമസാധുതയുമുണ്ടെന്നാണ് കോടതി പറയുന്നത്.
ജസ്റ്റിസ് എസ് ബി ബിന്‍ഹ, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ദീര്‍ഘനാളായുള്ള ലിവ് ഇന്‍ ബന്ധങ്ങളെ വിവാഹബന്ധമായി കണക്കാക്കാമെന്ന് വിധിച്ചത്.
കര്‍ണാടക സ്വദേശിയായ ചെല്ലമ്മ എന്ന ഒരു സ്‌ത്രീ മരിച്ചുപോയ മകന്‍ സുബ്രഹ്മണ്യന് ഒരു സ്‌ത്രീയുമായുണ്ടായിരുന്ന ബന്ധം നിയമപരമല്ലെന്ന് കാണിച്ച് നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ വിധി.
മരണത്തിന് മുമ്പ് ചെല്ലമ്മയുടെ മകന്‍ ഇന്‍ഷുറന്‍സ് പോളികളുടെ നോമിനിയായി അമ്മയുടെ പേരാണ് നല്‍കിയിരുന്നത്. മകന്റെ മരണശേഷം ഇന്‍ഷുറന്‍സ് തുക ചെല്ലമ്മയ്‌ക്ക് ലഭിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട് തിലക എന്ന യുവതി സുബ്രഹ്മണ്യന്‍ തന്റെ ഭര്‍ത്താവാണെന്നും ഇന്‍ഷുറന്‍സ് തുകയ്‌ക്കുള്ള അവകാശം തനിക്കാണെന്നും അവകാശം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ മകന്‍ ഇവരെ വിവാഹം ചെയ്‌തിട്ടില്ലെന്നായിരുന്നു ചെല്ലമ്മയുടെ വാദം. തിലകയും സുബ്രഹ്മണ്യനും നിയമപരമായി വിവാഹിതരല്ലെങ്കിലും വിവാഹം കഴിച്ചവരെപ്പോലെ ഇവര്‍ ഏറെ നാള്‍ ഒരുമിച്ച് കഴിഞ്ഞതിനാല്‍ ഇവരെ ഭാര്യാഭര്‍ത്താക്കന്മാരായി കാണാമെന്ന് കോടതി വിധിച്ചു.
കര്‍ണാടക സ്വദേശിയായ ചെല്ലമ്മ ആദ്യം കര്‍ണാടക ഹൈക്കോടതിയിലാണ് പരാതി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications