കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടിയ കമിതാക്കള്‍ മുംബൈയില്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: കോഴിക്കോട്ടുനിന്നും വീടുവിട്ടിറങ്ങിയ കമിതാക്കള്‍ മുംബൈ പൊലീസിന്റെ പിടിയിലായി. വിവാഹത്തിന്‌ രണ്ട്‌ ദിവസം മുമ്പ്‌ വീടുവിട്ടിറങ്ങിയ പതിനാറുകാരിയും കാമുകനായ കാര്‍ ഡ്രൈവറുമാണ്‌ പിടിയിലായത്‌.

കുടുംബസുഹൃത്തിന്റെ മകനുമായുള്ള വിവാഹനിശ്ചയം ഞായറാഴ്‌ച നടക്കാനിരിക്കെയാണ്‌ പെണ്‍കുട്ടി വെള്ളിയാഴ്‌ച ഡ്രൈവറായ സിറാജ്‌ അഹമ്മദിനൊപ്പം നാടുവിട്ടത്‌. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇവര്‍ എവിടേയ്‌ക്കാണ്‌ പോയതെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടുകാരുടെ കയ്യില്‍ ആകെയുള്ളത്‌ സിറാജിന്റെ ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ സൈബര്‍ ക്രൈം സെല്ലിന്റെ സഹായം തേടി. ഇതിനിടെ സിറാജിന്റെ ഫോണില്‍ നിന്നും പോയ ഒരു കോള്‍ അന്വേഷണത്തിന്‌ വഴിത്തിരിവുണ്ടാക്കി.

ഇയാള്‍ അവസാനം ഫോണ്‍ ചെയ്‌തത്‌ രത്‌നനഗരിയില്‍ നിന്നാണെന്ന്‌ കണ്ടെത്തിയാണ്‌ പൊലീസ്‌ ഇവരെ പിടികൂടിയത്‌. എറണാകുളം-ഹസ്രത്ത്‌ നിസാമുദ്ദീന്‍ മംഗള എക്‌സ്‌പ്രസ്‌ ചിപ്ലൂണില്‍ എത്തുന്ന സമയത്തായിരുന്നു സിറാജ്‌ ഫോണ്‍ ചെയ്‌തത്‌. തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ്‌ പനവേലിലാണെന്ന്‌ മനസ്സിലാക്കിയ പൊലീസ്‌ റയില്‍വേ പൊലീസിന്റെ സഹായം തേടി.

പനവേല്‍ സ്റ്റേഷനില്‍ തീവണ്ടി അഞ്ചുമിനിറ്റുമാത്രമേ നിര്‍ത്തുകയുള്ളുവെന്ന്‌ അറിയാവുന്ന റയില്‍വേ പൊലീസ്‌ ഒരു സംഘത്തെ റോഹയിലേയ്‌ക്ക്‌ അയച്ചു. സ്‌റ്റേഷനിലെത്തിയ തീവണ്ടിയിലെ കംപാര്‍ട്ടുമെന്റുകള്‍ തോറും തിരച്ചില്‍ നടത്തിയാണ്‌ പൊലീസ്‌ ഇരുവരെയും കണ്ടുപിടിച്ചത്‌.

ഇവരെ നാട്ടിലേയ്‌ക്ക്‌ കൊണ്ടുപോകാനായി കോഴിക്കോട്‌ പൊലീസ്‌ മുംബൈയിലെത്തുന്നുണ്ട്‌. ദില്ലിയിലുള്ള ഒരു സുഹൃത്ത്‌ സഹായിക്കാമെന്ന്‌ പറഞ്ഞതിനാലാണത്രേ ഇരുവരും മംഗള എക്‌സ്‌പ്രസില്‍ ദില്ലിയിലേയ്‌ക്ക്‌ യാത്ര തിരിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X