Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ അനുനയിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക്‌ തിരിച്ചുവരുന്ന കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന കെ കരുണാകരനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.

പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെസിപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കരുണാകരനുമായി ചര്‍ച്ച നടത്തി. നന്തന്‍കോട്ട്‌ കരുണാകരന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്‌ച. മുരളിയെ തിരിച്ചെടുക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ കരുണാകരന്‍ ഉന്നയിച്ചുവെന്നാണ്‌ അറിയുന്നത്‌.

കോണ്‍ഗ്രസിലേക്ക്‌ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മുരളിയെ തിരിച്ചെടുക്കേണ്ടതില്ലെന്ന്‌ കെപിസിസി നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു. തന്റെ അസാന്നിധ്യത്തില്‍ നടന്നചര്‍ച്ചയെ അംഗീകരിയ്‌ക്കാതിരുന്ന കരുണാകരന്‍ ആ തീരുമാനം ഏകകണ്‌ഠമല്ലെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

മുരളിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ എന്തു തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്നും ഇപ്പോള്‍ മുരളി സ്വീകരിച്ചിരിക്കുന്ന സമീപനം തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ പലര്‍ക്കുമുള്ള നീരസം മാറിക്കിട്ടുമെന്നും നേതാക്കള്‍ കരുണാകരനോടു വിശദീകരിച്ചുവെന്ന്‌ സൂചനകളുണ്ട്‌.

മുരളിയുടെ തിരിച്ചുവരവിന്‌ വേണ്ടി കരുണാകരന്‍ പരസ്യമായി രംഗത്തിറങ്ങുമെന്ന സൂചനകളെത്തുടര്‍ന്നാണ്‌ പുതിയ നീക്കമെന്ന്‌ കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+