കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐ സത്യവാങ്മൂലം നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിബിഐ, കോടതി നിര്‍ദ്ദേശപ്രകാരം സത്യവാങ്‌മൂലം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി നന്ദകുമാര്‍ നായര്‍ കഴിഞ്ഞ ദിവസം പത്രികയില്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ തന്നെയാണ്‌ സത്യവാങ്‌മൂലമായി സമര്‍പ്പിച്ചിട്ടുള്ളത്‌.

നാര്‍കോ സിഡിയുടെ അസ്സല്‍ കണ്ടെത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടെങ്കിലും അത്‌ പാലിച്ചില്ലെന്നു കാണിച്ചാണ്‌ സിബിഐക്കെതിരെ സിസ്റ്റര്‍ അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്‌.

സിഡി കണ്ടെത്താന്‍ ലാബില്‍ പരിശോധന നടത്തിയെന്നും അവിടെ നിന്ന്‌ കണ്ടെടുത്തതുതന്നെയാണ്‌ അസ്സല്‍ എന്ന്‌ ലാബ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌. സിഡിയുടെ ഫൊറന്‍സിക്‌ പരിശോധന നടത്താന്‍ തിരുവനന്തപുരത്തെ സി-ഡിറ്റിന്‌ വൈദഗ്‌ദ്ധ്യമില്ലെന്നും സിബിഐ അറിയിച്ചിട്ടുണ്ട്‌.

പരിശോധനാ ദൃശ്യം ഒന്നിച്ച്‌ തുടര്‍ച്ചയായല്ല പകര്‍ത്തുന്നതെന്നാണ്‌ ലാബ്‌ അധികൃതര്‍ നല്‍കിയിട്ടുള്ള മൊഴി. പരിശോധനയ്‌ക്ക്‌ വിധേയനാകുന്ന വ്യക്തി അര്‍ധബോധാവസ്ഥയിലിരിക്കുമ്പോള്‍ മൊഴി നല്‍കുന്നത്‌ മാത്രമാണ്‌ പകര്‍ത്തുന്നതെന്നും വീഡിയോവില്‍ തുടര്‍ച്ച നഷ്ടപ്പെടാനുള്ള കാരണം അതാണെന്നുമാണ്‌ ലാബ്‌ അധികൃതര്‍ പറയുന്നതെന്നാണ്‌ സിബിഐ അറിയിച്ചിട്ടുള്ളത്‌. ഹര്‍ജി ചൊവ്വാഴ്‌ച കോടതി പരിഗണിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X