ഇന്ത്യയില്‍ തൊഴില്‍ നിയമനം കൂടുന്നു
ദില്ലി: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഉള്ള ജോലി നഷ്ടപ്പെടുക, പഠിച്ചിറങ്ങി വര്‍ഷം തികയറായിട്ടും ജോലി കിട്ടാതിരിക്കുക എന്നിങ്ങനെ ജനങ്ങളെ ഏറെ വ്യാകുലപ്പെടുത്തുന്ന സാമ്പത്തികാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
എന്നാല്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഏതാണ്ട് അവസാനിച്ചുവെന്നും ഇതുമൂലം തൊഴില്‍ മേഖലയിലുണ്ടായ സ്‌തംഭനത്തിന് ശമനം വന്നു തുടങ്ങിയെന്നും സൂചന.
ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്തെ ഐടി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ കാര്യമായ നിയമനങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ മാസത്തില്‍ മാത്രം നിയമനങ്ങളില്‍ 1.3ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടന്നത്. അതേസമയം ബാംഗ്ലൂര്‍, ചെന്നൈ, പുനെ എന്നിവിടങ്ങളില്‍ നിയമനങ്ങള്‍ കുറവാണ്.
ജോബ് പോര്‍ട്ടലായ നൗക്രി ഡോട്ട് കോം നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. നൗക്രിയുടെ പ്രതിമാസ ജോബ്‌സ് പീക്ക് ഇന്‍ഡെക്‌സില്‍ 1.3 ശമതാനം ഉയര്‍ച്ചയാണ് ജൂലൈയില്‍ മാത്രം ഉണ്ടായത്.
ബാങ്കിങ്, ഓട്ടോ മേഖലയിലും കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ജൂണ്‍ തൊട്ട് മുന്‍മാസങ്ങളെ അപേക്ഷിച്ച് നിയമനങ്ങള്‍ 8.1 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായിരുന്നു.
ഐടി മേഖലയില്‍ സോഫ്‌റ്റ്‌വേര്‍ രംഗത്ത് നാല് ശതമാനവും ഹാര്‍ഡ്‌വേര്‍, നെറ്റ്‌വര്‍ക്കിങ് രംഗങ്ങളില്‍ ഏഴ് ശതമാനവും ബിപിഒ രംഗത്ത് മൂന്ന് ശതമാനവും നിയമനങ്ങള്‍ ഉയര്‍ന്നു.
ഫാര്‍മ, ബയോടെക് ഇന്‍ഡസ്‌ട്രി എന്നിവയിലും നിയമനങ്ങള്‍ കൂടുതല്‍ നടന്നിട്ടുണ്ട്. അതേസമയം ടെലികോം മേഖലയിലെ നിയമനങ്ങളില്‍ കുറവനുഭവപ്പെട്ടു.












Click it and Unblock the Notifications