കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി നേരിടാന്‍ പുതിയ വാക്സിന്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പന്നിപ്പനി ലോകവ്യാപകമായി പടരുന്നതിനിടെ വൈറസ് ബാധ നേരിടാന്‍ പുതിയ വാക്സിന്‍ കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വകുപ്പ് അധികൃതര് അവകാശപ്പെട്ടു‍.

പ്രാഥമിക പരീക്ഷണങ്ങളില്‍ വാക്സിന്‍ വിജയകരമാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരീക്ഷണങ്ങള്‍ സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്നും ഒക്ടോബറോടെ വാക്സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.

മരുന്നിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 45 മുതല്‍ 50 മില്യന്‍ ഡോസ് വാക്സിന്‍ ഒക്ടോബര്‍ പകുതിയോടെയും 195 മില്യന്‍ ഡോസ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയും വിപണിയിലെത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

ഓഗസ്റ്റിലാണ് മരുന്നിന്‍റെ ആദ്യ പരീക്ഷണം നടത്തിയത്. മുതിര്‍ന്നവരിലയിരുന്നു പരീക്ഷണം. ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതല്ലാതെ വലിയ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ന്ന് ആറുമാസം മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണവും വിജയമായിരുന്നുവെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷണല്‍ ഡിസീസ് ഡയറക്ടര്‍ ഡോക്ടര്‍ ആന്‍റണി ഫൌസി പറഞ്ഞു. സെപ്റ്റംബര്‍ പകുതിയോടെ ഗര്‍ഭിണികളിലും മരുന്ന് പരീക്ഷിക്കും.

അമേരിക്കയില്‍ എച്ച്1എന്‍1 വൈറസ് ബാധ മൂലം ഇതുവരെ 522 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം 182166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ എച്ച് 1 എന്‍ 1 വൈറസ് ബാധ മൂലം 1799 മരണങ്ങള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X