Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശിന് സിപിഎം ബന്ധമെന്ന്

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ്ജ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിയ്ക്കുന്ന ഗുണ്ടാ നേതാവ് ഓംപ്രകാശിന് സി പി എം ബന്ധമുണ്ടത്രെ. നേരത്തേ എസ്എഫ് ഐയിലും ഡി വൈ എഫ് ഐയിലും സജീവ പ്രവര്‍ത്തകനായിരുന്നു ഈയാള്‍.

കേരള പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ പെട്ട ഓംപ്രകാശ് ഗുണ്ടാ സംഘത്തലവനായതിന് ശേഷവും രാഷ്ട്രീയ ബന്ധങ്ങള്‍ തുടരുന്നുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പല ഗുണ്ടാ നേതാക്കളേയും പോലെ ഈയാളും വളര്‍ന്നത് രാഷ്ട്രീയക്കാരുടെ തണലിലാണ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് രണ്ട് കൊല്ലമായിട്ടും ഈയാളെ പൊലീസ് പിടിച്ചിട്ടില്ലെന്നത് ഈ സംശയത്തിന് ബലമേകുന്നു.

ഡി. വൈ. എഫ്. ഐയുടെയും എസ്. എഫ്. ഐയുടെയും നേതാവായാണ് രാഷ്ട്രീയത്തിലേക്കുള്ള ഓംപ്രകാശിന്റെ വരവ്. തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് സ്വദേശം. എസ്. എസ്. എല്‍. സിക്ക് വളരെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഓംപ്രകാശ്, യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന സമയത്ത് എസ് എഫ് ഐയില്‍ പ്രവര്‍ത്തകനായിരുന്നു. കോളെജിലെ തല്ലുകളില്‍ ഉള്‍പ്പെട്ടിരുന്ന ഈയാള്‍ ഇതിനൊപ്പം മോഡലിങ് രംഗത്തും സജീവമായിരുന്നു.

ഓംപ്രകാശിന് സംരക്ഷണം നല്‍കിയവരില്‍ സി. പി. എമ്മിന്റെ നേതാക്കളുമുണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ഗുണ്ടാ പട്ടികയില്‍ പെട്ട ഒരാളുമായി പാര്‍ട്ടിയ്ക്ക് ഔദ്യോഗിക ബന്ധം കഴിയില്ലല്ലോ. എങ്കിലും പ്രധാന നേതാക്കളുമായുള്ള അടുപ്പത്തിന് കുറവൊന്നുമില്ലെന്നാണ് പൊലീസിന്റെ തന്നെ ഭാഷ്യം.

ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാത്തതിന് പൊലീസിന് പറയാന്‍ കാരണമുണ്ടായിരുന്നു. ഈയാള്‍ വിദേശത്താണെന്നാണ് പൊലീസ് എന്നും പറഞ്ഞിരുന്നത്. പക്ഷേ ഈയാള്‍ കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലുമായി രാഷ്ട്രീയക്കാരുടെ സംരക്ഷണയില്‍ തന്നെ കഴിയുകയായിരുന്നു.

ഗുണ്ടാ പ്രവര്‍ത്തനവുമായി കഴിയുന്നതിനിടയ്ക്ക് ബാംഗ്ലൂരില്‍ എംബിഎയ്ക്ക് ചേര്‍ന്ന ഈയാള്‍ തൃശൂരില്‍ നിന്ന് വിവാഹവും കഴിച്ചു. സംസ്ഥാനത്ത് ഗുണ്ടാ വേട്ട ശക്തമായ കുറച്ച് കാലം ഗള്‍ഫിലേയ്ക്ക മാറി.

ഓംപ്രകാശിന്റെ സിപിഎം ബന്ധത്തിന് തെളിവേകുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഈയാളെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാക്കുന്നതിന് ശ്രമം ഉണ്ടായപ്പോള്‍ നേമം ഏരിയ കമ്മറ്റിയില്‍ വിമര്‍ശനവും ഒച്ചപ്പാടും ഉണ്ടായിരുന്നു.

എന്നാല്‍ സി പി. എമ്മിലെ ഒരു പ്രമുഖന് വധ ഭിഷണി ഉണ്ടായപ്പോള്‍ സംരക്ഷണത്തിനായി ഓംപ്രകാശ് എത്തി. ഇതോടെ സിപിഎമ്മിന്റെ ഉന്നത നേതൃനിരയിലും ഓംപ്രകാശ് അനഭിമതനല്ലാതായി മാറി.

മലയിന്‍കീഴില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട കേസ്സില്‍ പ്രതിയായതോടെയാണ് കുറ്റങ്ങളുടെ ലോകത്തേക്ക് ഓംപ്രകാശ് എത്തുന്നത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഡി. വൈ. എഫ്. ഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും പാര്‍ട്ടിയുമായും പല നേതാക്കളുമായും ഉള്ള ബന്ധം കാര്യമായി തുടരുന്നുണ്ടായിരുന്നു.

ഗുണ്ടാ പട്ടികയില്‍ പെട്ടതോടെ കേരളത്തില്‍ നിന്ന് മുങ്ങിയ ഓംപ്രകാശ് കേരളത്തിന് പുറത്തുള്ള ചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നാണ് സംസ്ഥാനത്തെ ഗുണ്ടാ നീക്കങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയിരുന്നതെന്നാണ് പൊലീസ് ഭാഷ്യം. പല ഗുണ്ടാ സംഘ നേതാക്കളേയും പോലെ ഭൂമി വില്പന സംഘങ്ങളുമായും സീരിയല്‍ നിര്‍മാണ മേഘലയുമായും ഈയാളുടെ ബന്ധം ശക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+