പോള്‍ വധം: രണ്ടുപേര്‍കൂടി പിടിയില്‍
ആലപ്പുഴ: പോള്‍ എം ജോര്‍ജ്ജിനെ കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് കരുതുന്ന കാരി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കുരിശടിയ്ക്ക് സമീപമുള്ള ഒരു വീട്ടില്‍ നിന്നാണ് സതീഷിനെ പോലീസ് പിടികൂടിയത്. ആലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സതീഷിനെ പിടികൂടിയത്. സതീഷിനൊപ്പം മറ്റൊരാളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് പിടിയിലായ ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തതിന് ശേഷം വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കൊടിത്താനം സ്വദേശിയായ കാരി സതീഷാണ് ഇരുതലമൂര്‍ച്ചയുള്ള കഠാര ഉപയോഗിച്ച് പോളിനെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിയ്ക്കുന്ന വിവരം.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളുടെ സങ്കേതത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കുടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ 11 പേര് ഇതിനകം തന്നെ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
മൊത്തം 14പേരാണ് സംഭവത്തില്‍ പങ്കാളികള്‍ എന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകളായി മാറിയേക്കാവുന്ന പോളിന്റെ ലാപ്ടോപും ഡിജിറ്റല്‍ ക്യാമറയും എന്‍ഡവര്‍ കാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications