ലഡു തീറ്റ മത്സരം: പ്രമേഹ രോഗിക്ക് ജീവന്‍ നഷ്ടമായി
ഹൈദരാബാദ്: ലഡു തീറ്റ മത്സരത്തില്‍ പങ്കെടുത്ത് ഒറ്റയടിയ്‌ക്ക് 8 ലഡു കഴിച്ച പ്രമേഹ രോഗിയ്‌ക്ക് ജീവന്‍ നഷ്ടമായി. ഗണേശോത്സവത്തോട് അനുബന്ധിച്ച് ഹൈദരാബാദിലെ ഒരു സ്വകാര്യ എഫ്‌എം റേഡിയോ സംഘടിപ്പിച്ച ലഡു തീറ്റ മത്സരത്തില്‍ പങ്കെടുത്ത ബന്‍ഡു ജോഷി(39)യാണ് മരിച്ചത്.
ഹൈദരാബാദിലെ ബന്ധുവിന്റെ വീട്ടില്‍വച്ചാണ് ഗണേശോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലഡു തീറ്റ മത്സരത്തെ കുറിച്ച് ജോഷി അറിഞ്ഞത്. ഒരു സ്വര്‍ണനാണയം സമ്മാനമായി ലഭിയ്‌ക്കുമെന്നറിഞ്ഞ ജോഷി കൂടുതലൊന്നും ആലോചിയ്‌ക്കാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ പാഞ്ഞെത്തി.
മത്സരത്തിന്റെ ആവേശത്തില്‍ പ്രമേഹ രോഗിയായ തനിക്ക് ലഡുവോ, മറ്റു മധുര പദാര്‍ത്ഥങ്ങളോ കഴിക്കാന്‍ പാടില്ലെന്ന കാര്യമൊക്കെ ജോഷി മറന്നു പോയിരിന്നു. ഒറ്റയടിയ്‌ക്ക് ജോഷി ഏഴെട്ട് ലഡു വായിലേക്ക് കുത്തി നിറയ്‌ക്കുകയായിരുന്നുവെന്ന് മത്സരം കാണാനെത്തിയവര്‍ പറഞ്ഞു. മത്സരസ്ഥലത്ത് വെച്ചുതന്നെ ജോഷിയ്‌ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications