കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നൂ ഡിവോഴ്‌സ്‌ ടൂറിസം ഇന്ത്യയിലും

  • By Staff
Google Oneindia Malayalam News

Troubled Marriage
മുംബൈ: ഹെല്‍ത്ത്‌ ടൂറിസത്തിനും ആയുര്‍വേദ ടൂറിസം സെക്‌സ്‌ ടൂറിസം എന്നിവയ്‌ക്കു പിന്നാലെ ഇതാ ഡിവോഴ്‌സ്‌ ടൂറിസവും വരുന്നു. അസംതൃപ്‌ത കുടുംബ ജീവിതം നയിക്കുന്നവര്‍ക്കും വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദമ്പതിമാര്‍ക്കും വേണ്ടിയാണ്‌ ഡിവോഴ്‌സ്‌ ടൂറിസം.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഡിവോഴ്‌സ്‌ ടൂറിസം ഇതിനകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോഴിതാ ഇന്ത്യയിലും ഡിവോഴ്‌സ്‌ ടൂറിസം വരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ടൂര്‍ കമ്പനിയാണ്‌ ഡിവോഴ്‌സ്‌ ടൂറിസം എന്ന ആശയം വിറ്റ്‌ പണമുണ്ടാക്കാന്‍ ഒരുങ്ങുന്നത്‌.

തങ്ങള്‍ ഒരുക്കുന്ന ടൂര്‍ പാക്കേജില്‍ ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുത്ത്‌ ഒന്ന്‌ കറങ്ങിത്തിരിഞ്ഞ്‌ വരുമ്പോഴേയ്‌ക്കും കീരിയും പാമ്പും പോലെ പോരിനൊരുങ്ങി നില്‍ക്കുന്ന ദമ്പതിമാര്‍ അടയും ചക്കരയും പോലെയാകുമെന്നാണ്‌ ടൂര്‍ കമ്പനിക്കാര്‍ പറയുന്നത്‌.

ദൈവം കൂട്ടിയോജിപ്പിച്ചവരെ കൂടുതല്‍ ഇണക്കിച്ചേര്‍ക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്നാണ്‌ കമ്പനിയുടെ അവകാശ വാദം.എന്തായാലും ഒരു യാത്രകൊണ്ട്‌ ഒരു ബന്ധം രക്ഷപ്പെടുമെങ്കില്‍ ഈ ബിസിനസിനെ തെറ്റു പറയാനും കഴിയില്ല.

മുംബൈയിലെ കെവി ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സ്‌ എന്ന സ്ഥാപനമാണ്‌ ഇന്ത്യന്‍ ദമ്പതിമാര്‍ക്കായി ഡിവോഴ്‌സ്‌ ടൂറിസം എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്‌. ടൂര്‍ പാക്കേജില്‍ കൂടുതലും ബീച്ചുകളെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ദമ്പതികള്‍ക്ക്‌ ഒരുമിച്ച്‌ സമയം ചെലവഴിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം കൗണ്‍സിലിങ്‌ നല്‍കുക, ബന്ധത്തെ ശക്തമാക്കാനുള്ള ആത്മീയ പാഠനങ്ങള്‍ നല്‍കുക തുടങ്ങിയവയും ടൂര്‍ പാക്കേജുകളുടെ ഭാഗമാണ്‌.

സിംല, കുളു, മണാലി, ഗോവ, മൈസൂര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ചാണ്‌ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്‌. അമേരിക്ക, ജോര്‍ദ്ദാന്‍ തുടങ്ങി വിദേശങ്ങളിലേയ്‌ക്കുള്ള പാക്കേജുകളും ഉണ്ട്‌.

ഇന്ത്യയിലെ വിവാഹമോചന നിരക്ക്‌ 11ശതമാനമാണ്‌. മാറുന്ന ജീവിതശൈലിയും മറ്റും വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്‌. എന്തായാലും ഇത്തരമൊരു സാഹചര്യത്തില്‍ ഡിവോഴ്‌സ്‌ ടൂറിസത്തിന്‌ പ്രാധാന്യം ഏറുകയാണ്‌.

അല്‍പം പണം ചെലവാക്കിയാലും പിരിയാതിരിക്കാന്‍ അത്‌ സഹായിക്കുമെങ്കില്‍ ആ നഷ്ടം സഹിക്കുന്നതില്‍ എന്താണൊരു തെറ്റ്‌. അതല്ല യാത്ര കഴിഞ്ഞിട്ടും പിരിയാമെന്നാണ്‌ തീരുമാനമെങ്കില്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ ദമ്പതികള്‍ക്ക്‌ ലഭിക്കുകയും ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X