Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍വധം: ഗുണ്ടകളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

Omprakash, Rajesh
ആലപ്പുഴ: പോള്‍ വധക്കേസിലെ പ്രതികളായ ഗുണ്ടാത്തലവന്മാര്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും രാമങ്കരി കോടതിയില്‍ ഹാജരാക്കി.

പോള്‍ വധക്കേസില്‍ ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ്‌ ഇവരെ കോടതിയില്‍ കൊണ്ടുവന്നത്‌.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും രാമങ്കരി ഫസ്റ്റ് ക്ലാസ് കോടതി ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുക്കാനുമായി പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്തുനിന്നും വന്‍ പൊലീസ്‌ സന്നാഹത്തോടെയാണ്‌ ഇവരെ രാമങ്കരിയില്‍ കൊണ്ടുവന്നത്‌. ഗുണ്ടാനേതാക്കന്മാരെ കാണാന്‍ കോടതി പരിസരത്ത്‌ വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു.

കോടതി തുടങ്ങിയ ഉടനെ ആദ്യം വന്നത്‌ പോള്‍ വധക്കേസാണ്‌. കേസില്‍ ഓംപ്രകാശും രാജേഷും യഥാക്രമം 15ഉം 16ഉം പ്രതികളാണ്‌. കേസില്‍ കുറ്റസമ്മതം നടത്തിയ കാരി സതീഷിന്റേതുള്‍പ്പെടെ കേസില്‍ അറസ്റ്റിലായ 16പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+