ലാവലിന്‍: കാര്‍ത്തികേയനെതിരെ തെളിവില്ല

പിണറായിക്കെതിരെയുള്ള ആരോപങ്ങള്‍ തടുക്കാന്‍ കാര്‍ത്തികേയന് അഴിമതിയില്‍ പങ്കുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന സിപിഎം നേതൃത്വത്തിന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ലാവലിന്‍ കമ്പനിയുമായി എംഒയു ഒപ്പിട്ടുവെന്നല്ലാതെ മറ്റു നടപടിക്രമങ്ങള്‍ കര്‍ത്തികേയന്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം സിബിഐ രണ്ടാമതും കാര്‍ത്തികേയനെ ചോദ്യം ചെയ്‌തിരുന്നു.
കുറ്റപത്രത്തില്‍ പേരുണ്ടായിരുന്നിട്ടും കാര്‍ത്തികേയനെ പ്രതിയാക്കാത്തതിന്റെ കാരണം അന്വേഷിച്ച കോടതി അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ക്കായി സിബിഐ സര്‍ക്കാറിനെയും വൈദ്യുതി ബോര്‍ഡിനെയും സമീപിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാറും ബോര്‍ഡും കാര്‍ത്തികേയന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ കാലത്ത് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സ് കരാര്‍ പാലിക്കപ്പെടണമെന്ന് നിര്‍ബ്ബന്ധമില്ലായിരുന്നുവെന്നും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത വേണമെങ്കില്‍ പിന്‍മാറാമായിരുന്നുവെന്നും കാര്‍ത്തികേയന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
1996ല്‍ കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് ലാവലിന്‍ കമ്പനിയുമായി എംഒയു ഒപ്പിടുന്നത്.












Click it and Unblock the Notifications