ലാവലിന്‍ കേസ് കോടതി പരിഗണിക്കുന്നു

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ തുടര്‍ നടപടികള്‍ക്കായാണ് കേസ് വ്യാഴാഴ്‌ച കോടതി പരിഗണിക്കുന്നത്. പ്രതികള്‍ എല്ലാവര്‍ക്കും വ്യാഴാഴ്‌ച ഹാജരാകണമെന്ന് ചൂണ്‌ടിക്കാട്ടി കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. അതേ സമയം കേസിലെ ആറം പ്രതി ലാവലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡും, ഒമ്പതാം പ്രതിയായി ചേര്‍ത്തിട്ടുള്ള ലാവലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇന്റര്‍പോള്‍ മുഖേനയാണ് ഇവര്‍ക്ക് സമന്‍സ് അയച്ചത്. ഈ സാഹചര്യത്തില്‍ ഇവര്‍ എത്തിച്ചേരില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
കേസിലെ ഏഴാം പ്രതിയായ പിണറായി വിജയനും വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാവില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ആരോഗ്യ കാരണങ്ങളാല്‍ പിണറായി വിജയന്റെ ഈ മാസം 25 വരെയുളള പൊതു പരിപാടികള്‍ നേരത്തേ റദ്ദ് ചെയ്‌തിരുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുളള ഹര്‍ജിക്കാര്യം പിണറായി അഭിഭാഷകന്‍ മുഖാന്തിരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാര്‍ത്തികേയനെ ചോദ്യം ചെയ്‌തതിനെക്കുറിച്ചുള്ള അന്വേഷണ പുരോഗതിയും സിബിഐ വിചാരണ കോടതിയെ അറിയിക്കും. കേസില്‍ 'ഗൂഢാലോചന തുടങ്ങിവെച്ചയാള്‍' എന്ന് സിബിഐ തന്നെ വിശേഷിപ്പിച്ച കാര്‍ത്തികേയനെ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. കോഴിക്കോട് ചോദ്യം ചെയ്‌തതിന് പിന്നാലെ ചെന്നൈയില്‍ രഹസ്യമായി വിളിച്ചു വരുത്തിയും കാര്‍ത്തികേയനെ സിബിഐ ചോദ്യം ചെയ്‌തു. ഇതിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും പുതുതായി ലഭിച്ച തെളിവുകളും സിബിഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചേക്കും.












Click it and Unblock the Notifications