തേക്കടി ദുരന്തത്തില്‍ മരിച്ച 34 പേരെ തിരിച്ചറിഞ്ഞു
കുമളി: തേക്കടിയിലുണ്ടായ ബോട്ടു ദുരന്തത്തില്‍ മരിച്ച 34 പേരെ തിരിച്ചറിഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 38 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിരിയ്‌ക്കുന്നത്. ദില്ലി, കൊല്‍ക്കത്ത, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
സുഷിത്, ഭാര്യ സുശീല ഇവരുടെ മകന്‍ 13 വയസ്സുകാരനായ അപ്പു എന്നിവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. തൃശൂര്‍ സ്വദേശികളായ ഇവര്‍ തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്ഥിരതമാസമാക്കയിരിക്കുന്നത്. താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞത്.
രാഹുല്‍, വിജയ, പ്രകൃതീശ്വരി(പെരിയകുളം), സലീഹ അമിത്, അല്‍ക്ക, സന്ധ്യ ജെയിന്‍, ഹരീന്ദ്രസിംഗ്, സുധ, പാര്‍ഥവ് ശര്‍മ, സന്ദീപ് ശര്‍മ, രേണുകൗര്‍, പ്രദീപ് കുമാര്‍(ഡല്‍ഹി), വിജയ് ശൈലേഷ്, സൂര്യപ്രകാശ്, രണഗൗഡ(പഞ്ചാബ്), ജയപ്രകാശ്, അനൂഷ്വാദേവി, സന്ധ്യ, ധരണ്‍(കോയമ്പത്തൂര്‍), കര്‍നിഷാല്‍, അരുണ്‍കുമാര്‍, ദേവേന്ദ്രശര്‍മ, സുനില്‍കുമാര്‍, സായി മാനസി(ഹൈദരാബാദ്), സൂര്യപ്രകാശ്(ബാംഗളൂര്‍), അനൂപ് ഭണ്‌ഡാരി, പ്രദീപ് കുമാര്‍ ദത്ത, കെ.ആര്‍. ദീപക്(കൊല്‍ക്കത്ത) രവീന്ദ്ര വര്‍മ(ആന്ധ്രാപ്രദേശ്), സ്‌നേഹ(മധുര), ആദിത്യന്‍(കുംഭകോണം) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications