തേക്കടി: കൂടുതല്‍ പേര്‍ കയറിയത് അപകട കാരണം
തിരുവനന്തപുരം: 45 പേര്‍ കൊല്ലപ്പെട്ട തേക്കടി ബോട്ടപകടത്തിലേക്ക് നയിച്ചത് അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ ബോട്ടിന്റെ അപ്പര്‍ ഡക്കില്‍ കയറിയതും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
ബോട്ടിന്റെ മുകള്‍ തട്ടില്‍ 12 പേര്‍ അധികമുണ്ടായിരുന്നുവെന്നാണ് അന്വേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ബോട്ട് നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് വിലയിരുത്തിയിന് ശേഷം തീരുമാനിയ്‌ക്കുമെന്നും ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
വേഗത്തില്‍ ബോട്ടു തിരിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണമെന്നാണ് നിഗമനം. ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌താലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിയ്‌ക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications