അഗ്നിശമന സേനാംഗങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
മുംബൈ: ബഹുനില കെട്ടിടത്തിലെ തീ കെടുത്താന്‍ കയറിയ ആറ് അഗ്നിശമന സേനാംഗങ്ങള്‍ ലിഫ്റ്റില്‍ ശ്വാസം മുട്ടി മരിച്ചു.
വാഗിള്‍ എസ്റ്റേറ്റ് ഫയര്‍ ബ്രിഗേഡില്‍പ്പെട്ട ജെ.സി സിങ്, അവ്ദത്ത് തനെക്കര്‍, എസ്.ആര്‍ ജംദാര്‍, കിഷോര്‍ പാട്ടീല്‍, എസ്.കെ.എസ് ഷിന്‍ഡെ, കലെ എന്നിവരാണ് മരിച്ചത്.
താനെയിലെ വര്‍ത്തക് നഗറിലെ തരംഗ ഹൗസിംഗ് കോംപ്ലക്‌സിലെ പുണര്‍വസു ബില്‍ഡിംഗിന്റെ 14ാം നിലയിലാണ് തീ പടര്‍ന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കെട്ടിടത്തില്‍ തീ പിടിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പതിനാലാം നിലയിലേക്ക് പോകാന്‍ കയറിയ ലിഫ്റ്റ് പകുതിവഴിക്ക് നിന്നു പോകുകയായിരുന്നു.
ലിഫ്റ്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കനത്ത പുകമൂലം ശ്വാസം കിട്ടാതെയാണ് ഇവര്‍ മരിച്ചത്.
അര്‍ദ്ധരാത്രിയോടെ ഇതേ കെട്ടിടത്തിലെ മറ്റൊരു വീട്ടിലും അഗ്നിബാധയുണ്ടായിരുന്നു. അത് നിയന്ത്രിച്ച ശേഷം മടങ്ങിയവര്‍ തന്നെയാണ് കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ തീ കെടുത്താന്‍ എത്തിയത്.
തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലങ്കിലും ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതാവാം കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications