ആസ്‌ത്രേലിയയില്‍ സിഖ് യുവാവിനെ ആക്രമിച്ചു
മെല്‍ബണ്‍: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആസ്‌ത്രേലിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം. ഇന്ത്യക്കാരനായ ഒരു സിഖ് യുവാവാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.
മെല്‍ബണിലെ ഒരു ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഇരുപത്തിരണ്ടുകാരനെ ഒരു കൂട്ടം ആസ്‌ത്രേലിയക്കാര്‍ ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റുകയും ചെയ്യുകയാണുണ്ടായത്. ഞായറാഴ്‌ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഉറങ്ങുകയായിരുന്ന തന്നെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. സംഭവസ്ഥലത്തെത്തിയ ഒരു ബസ്സിന്റെ ഡ്രൈവറും യാത്രക്കാരും ചേര്‍ന്നാണത്രേ യുവാവിനെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഈ സമയത്ത് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
യുവാവിന് മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. എന്നാല്‍ പരുക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനകം ആസ്‌ത്രേലിയയില്‍ പലയിടത്തുമായി മുപ്പതോളം ഇന്ത്യക്കാരാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യക്കാരനെ ആക്രമിച്ച കേസില്‍ ഒരു ആസ്‌ത്രേലിയക്കാരനെ കഴിഞ്ഞ ദിവസം കോടതി തടവുശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.












Click it and Unblock the Notifications