ബിഷപ്പിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു

ചൊവ്വാഴ്‌ച മുഴുവന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് 3.30ന് സഭാ ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ തിങ്കളാഴ്‌ച 11.10നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കരള്‍ രോഗം ബാധിച്ച അദ്ദേഹം അഞ്ചുവര്‍ഷമായി ചികിത്സയിലായിരുന്നു.
ശനിയാഴ്‌ച വൈകീട്ട് കടുത്ത പനിയെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
അധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രശസ്‌തനാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ ബിഷപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications