കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ട്ട്‌ ഹൂഡ്‌ വെടിവെപ്പ്‌ മരണം 12 ആയി

Google Oneindia Malayalam News

Nidal Malik Hasan
ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഫോര്‍ട്ട്‌ ഹൂഡ്‌ സൈനിക താവളത്തില്‍ യുഎസ്‌ സൈനികരായ മൂന്ന്‌ പേര്‍ നടത്തിയ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 31ഓളം പേര്‍ക്ക്‌ പരിക്കേറ്റു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടാതയും മറ്റു രണ്ടു പേരെ അറസ്റ്റു ചെയ്‌തതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്‌ പിന്നിലെ പ്രകോപനമെന്തെന്ന്‌ അറിവായിട്ടില്ല.

മേജര്‍ മാലിക്‌ നദാല്‍ ഹസ്സന്‍ എന്ന മുപ്പത്തിയൊന്പതുകാരനായ അക്രമത്തിന്‌ നേതൃത്വം നല്‍കിയതെന്ന്‌ യുഎസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇയാളാണ്‌ അക്രമത്തിനിടെ കൊല്ലപ്പെട്ടത്‌. അമേരിക്കന്‍ സമയം പകല്‍ രണ്ടു മണിയ്‌ക്ക്‌ താവളത്തിലെ സൈനികര്‍ വൈദ്യപരിശോധനയ്‌ക്ക്‌ തയാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

നദാല്‍ ഹസ്സന്‍ ഇറാഖിലേയ്‌ക്കയച്ച സൈനിക ട്രൂപ്പിലെ അംഗമാണെന്ന്‌ വ്യ്‌കതമായിട്ടുണ്ട്‌. സംഭവം ശക്തമായ ഞെട്ടലുണ്ടാക്കിയെന്ന്‌ പ്രസിഡന്റ്‌ ബാരക്‌ ഒബാമപറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പെന്റഗണ്‍, എഫ്‌ബിഐ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിയ്‌ക്കുമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി.

ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ ധീരസൈനികരെ നഷ്‌ടപ്പെടുന്നതിനൊപ്പം തന്നെ സ്വന്തം മണ്ണില്‍ അമേരിയ്‌ക്കന്‍ ജനത അരക്ഷിതത്വം അനുഭവിയ്‌ക്കുന്നത്‌ സഹിയ്‌ക്കാവുന്നതിനപ്പുറമാണെന്ന്‌ ഒബാമ പറഞ്ഞു. സംഭവം ഉയര്‍ത്തുന്ന എല്ലാ ദുരൂഹതകള്‍ക്കും ഉത്തരം കണ്ടെത്തുമെന്ന്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ഉറപ്പുനല്‍കി.

ഡള്ളാസിന്‌ 150 കിലോമീറ്റര്‍ തെക്കാണ്‌ ഫോര്‍ട്ട്‌ ഹുഡ്‌ സൈനിക താവളം സ്ഥിതി ചെയ്യുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ സേനാ ആസ്‌ഥാനങ്ങളിലൊന്നാണ്‌ 1942ല്‍ സ്ഥാപിച്ച യുഎസ്‌ സേനയുടെ ഉരുക്കുകോട്ടയായ ഫോര്‍ട്ട്‌ ഹൂഡ്‌. 40,000 പരം പട്ടാളക്കാരാണ്‌ ഇവിടെ പരിശീലനം നടത്തുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X