കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാമ സന്ദര്‍ശനം; ചൈനക്ക് കടുത്ത അതൃപ്തി

Google Oneindia Malayalam News

Dalai Lama
ബെയ്ജിങ്: തങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ദലൈലാമയെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിയ്ക്കാന്‍ അനുവദിച്ച ഇന്ത്യയുടെ നടപടിയില്‍ ചൈന കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാങ് ആണ് രാജ്യത്തിന്റെ അതൃപ്തി അറിയിച്ചത്.

അരുണാചല്‍ സന്ദര്‍ശിക്കണമെന്ന ദലൈലാമയുടെ അഭ്യര്‍ഥന ഇന്ത്യ നിരസിക്കണമായിരുന്നു. തവാങ് സന്ദര്‍ശനത്തിലൂടെ ദലൈലാമ വിഘടനവാദിയാണെന്ന് തെളിഞ്ഞിരിയ്ക്കുകയാണെന്നും എന്നാല്‍ ചൈനയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം വിജയിക്കില്ലെന്നും ക്വിന്‍ ഗാങ് പറഞ്ഞു.

ദലൈ ലാമ തവാങില്‍ എത്തിയതിന് പിന്നാലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പള്‍സ് ഡെയ്‌ലി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് ചൈനീസ് വക്താവ് ഔദ്യോഗികമായി അതൃപ്തി പ്രകടിപ്പിച്ചത്. ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ചൊവ്വാഴ്ച മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് ചൈന ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രസ്താവനയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.

പ്രസ്താവനയില്‍ ഹിമാലയത്തിലെ ഈ പ്രദേശത്തെ ദക്ഷിണ ടിബറ്റ് എന്നും ദലൈ ലാമയെ വിമത ടിബറ്റന്‍ നേതാവ് എന്നുമാണു ചൈനീസ് വക്താവ് വിശേഷിപ്പിച്ചത്. ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തെ സഹായിക്കുന്ന അപകടകാരിയായ വിഘടനവാദിയെന്നാണ് അവര്‍ ദലൈ ലാമ യെ വിശേപ്പിക്കുന്നത്.

തങ്ങളുടേതെന്ന് അവകാശ വാദമുന്നയിയ്ക്കുന്ന അരുണാചലിലെ താവാങ്ങില്‍ ദലൈ ലാമ സന്ദര്‍ശനം നടത്തുന്നതിനെതിരെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ചൈന എതിര്‍ത്തിരുന്നു. ലാമയുടെ സന്ദര്‍ശനം തടയണമെന്ന് ഇന്ത്യയോട് ചൈന ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യം തള്ളിയിരുന്നു.

ചൈനയുടെ പ്രതിഷേധം പുറത്തു വന്നതോടെ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ അരുണാചല്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ദലൈ ലാമയോട് ചൈനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അരുണാചല്‍പ്രദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി നിശ്ചയിച്ചിരുന്ന ദലൈ ലാമയുടെ ഖിന്‍മെ ബുദ്ധവിഹാര സന്ദര്‍ശനം റദ്ദാക്കിയത് ഇതിന്റെ ഭാഗമാണെന്ന് സൂചനകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X