കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ സിംഹക്കുട്ടിയാണെന്ന് അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

Abdullakutty
കണ്ണൂര്‍: കോണ്‍ഗ്രസ് എംപി കെ.സുധാകരന്‍ സിംഹക്കുട്ടിയാണെന്നു കണ്ണൂരില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അബ്‌ദുളളക്കുട്ടി.

നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടശേഷം വ്യാഴാഴ്ച കണ്ണൂര്‍ പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച 'മീറ്റ്‌ ദി പ്രസ്‌' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്‌ഭുതക്കുട്ടി എന്ന പ്രയോഗം മാധ്യമങ്ങളൊക്കെ നല്‍കുന്ന അലങ്കാരവാക്കാണ്‌. എന്നെ പുലിക്കുട്ടിയെന്നു വിളിക്കരുത്‌, അതു കുഞ്ഞാലിക്കുട്ടിയാണ്‌. സിംഹക്കുട്ടിയെന്നും വിളിക്കരുത്‌, അതു കെ.സുധാകരനാണ്‌- സിപിഎം. അദ്‌ഭുകുട്ടിയെന്നു വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടി കോണ്‍ഗ്രസിലും അദ്‌ഭുതക്കുട്ടിയാവുകയാണല്ലോ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കോണ്‍ഗ്രസില്‍ തുടക്കക്കാരനായ താന്‍ വിവാദത്തിനില്ലെന്ന മുഖവുരയോടെയാണു അബ്‌ദുളളക്കുട്ടി സംസാരിച്ചു തുടങ്ങിയത്‌. അതിനാല്‍ ഡിസിസി. പ്രസിഡന്റ്‌ പി.രാമകൃഷ്‌ണന്റെ വിവാദ പ്രസ്‌താവനയുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങളില്‍നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി.

തന്റെ വിജയം യുഡിഎഫിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ യുഡിഎഫിന്റെ വിജയം സിപിഎമ്മിനു കിട്ടിയ സ്‌ട്രോക്കാണ്‌. സിപിഎം പൂര്‍ണമായും തകര്‍ന്നുവെന്നു നേതാക്കള്‍ ഇനിയെങ്കിലും മനസിലാക്കണം.

8000 വോട്ട്‌ അവര്‍ ചേര്‍ക്കുകയും യുഡിഎഫിന്റെ 6000 വോട്ടുകള്‍ തളളിക്കളയുകയും ചെയ്‌തിട്ടും 2006ല്‍ കെ.പി സഹദേവനു കിട്ടിയതില്‍നിന്ന്‌ ഒരു വോട്ടു പോലും അധികം നേടാന്‍ എം.വി ജയരാജനായില്ല.

സിപിഎം നേതാക്കളുടെ ധിക്കാരവും മുഷ്‌കും ജനങ്ങള്‍ ഇഷ്‌ടപെടുന്നില്ലെന്നതിന്റെ തെളിവാണു എന്റെ വിജയം. ഒപ്പം എന്റെ വികസന കാഴ്‌ചപ്പാടും വിജയത്തിനു ഘടകമായി- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X