മാപ്പു തരണം- ഹൈക്കമാന്‍ഡിന് മുരളിയുടെ കത്ത്

മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞത് തെറ്റാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണിതെന്നും മുരളീധരന്‍ കത്തില്‍ വിശദീകരിയ്ക്കുന്നു. അച്ചടക്ക നടപടികള്‍ പിന്‍വലിച്ച് തന്നെയും സഹപ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നും മുന്‍ കെപിസിസി പ്രസിഡന്റ് കത്തില്‍ അപേക്ഷിയ്ക്കുന്നുണ്ട്.
കത്ത് എഐസിസി സെക്രട്ടറി മൊഹ്‌സിന ക്വിദായിക്കും കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്കും കൈമാറും. മൂന്ന് ദിവസം ദില്ലിയില്‍ തങ്ങുന്ന മുരളീധരന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഇതിനിടെ സന്ദര്‍ശിയ്ക്കും. കെപിസിസിയില്‍ മുരളിയുടെ പുനപ്രവേശനത്തിന് പിന്തുണയേറുന്നതും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്റെ അഭ്യര്‍ത്ഥനയും മുരളിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications