Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 20000ത്തിനടുത്തെത്തും- റിപ്പോര്‍ട്ട്

മുംബൈ: സ്വര്‍ണവില എല്ലാ അതിരുകളും ഭേദിച്ചുകൊണ്ട് കുതിയ്ക്കുന്നു. അടുത്ത ദിവസങ്ങളിലായി സ്വര്‍ണത്തിന്റെ വില പവന് പതിനയ്യായിരം കവിയുമെന്നാണ് വിപണി വിദഗദ്ധരുടെ വിലയിരുത്തല്‍.

സ്വര്‍ണ നിക്ഷേപകര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും ഇതൊരു വെല്ലുവിളിയായിരിക്കുമെന്നതില്‍ സംശയമില്ല.

തിങ്കളാഴ്ച രണ്ട് തവണയാണ് സ്വര്‍ണവില കൂടിയത്. 2008 ഒക്ടോബറിലാണ് സ്വര്‍ണത്തിന്റെ വില പവന് 10,000 കടന്നത്. 10200 രൂപയായിരുന്നു അന്നത്തെ ഏറ്റവും കൂടിയ വില. ഒരു വര്‍ഷം കൊണ്ട് 3040രൂപയാണ് കൂടിയത്.

നേരത്തേ ലോകരാജ്യങ്ങളുടെ മിച്ചധനം ഡോളറായിട്ടായിരുന്നു നിക്ഷേപിക്കപ്പെട്ടിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഡോളറിന്റെ മൂല്യം കുറഞ്ഞപ്പോഴാണ് നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗമായി സ്വര്‍ണത്തെ കണ്ടതും നിക്ഷേപം അതിലേക്ക് മാറ്റിയതും. ഇതാണ് ഇപ്പോഴത്തെ വിലകയറ്റത്തിന്റെ പ്രധാന കാരണം.

ഇപ്പോള്‍ 46ലധികം രൂപയാണ് ഡോളര്‍ വിനിമയ നിരക്ക് 2010 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് 45രൂപയും 43രൂപയുമായി കുറയാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് സ്വര്‍ണത്തിന്റെ മൂല്യം കൂടും.

സ്വര്‍ണത്തിനുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൂടെ(ഇടിഎഫ്) സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും വില ഉയരാന്‍ കാരണമായി. ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ സമ്പാദ്യം ഉയര്‍ത്താനുള്ള അവസരമാണ് ഇടിഎഫുകള്‍ നല്‍കുന്നത്.

മോഷ്ടാക്കളെക്കുറിച്ച് ആശങ്കപ്പെടുകയും വേണ്ട. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാനുള്ള മറ്റൊരു കാരണം. ഖനികളില്‍ നിന്നുള്ള സ്വര്‍ണലഭ്യത കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം 2500ടണ്‍ എന്ന നിലയില്‍ തുടരുകയാണ്.

സാധാരണയായി രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വില കൂടുമ്പോള്‍ കേരളത്തിലെ സാധാരണക്കാര്‍ വില കുറയാന്‍ കാത്തിരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒരാഴ്ചയിലേറെക്കാലമായി തുടര്‍ച്ചയായി വില വര്‍ധിച്ചികൊണ്ടിരിക്കുകയാണ്.

അതിനാല്‍ത്തന്നെ വില ഇനിയും കുതിച്ചുകയറുമെന്ന ആശങ്കയില്‍ വിവാഹആവശ്യക്കാരും മറ്റും സ്വര്‍ണം വാങ്ങിവയ്ക്കുന്നുണ്ട്. അതിനാല്‍ തല്‍ക്കാലം ചില്ല വില്‍പനക്കാര്‍ക്ക് കച്ചവടത്തില്‍ കുറവനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണവില കൂടുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സുരാക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പതിവായി സ്വര്‍ണം ധരിച്ച് നടക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. സ്വര്‍ണവില കൂടുന്നത് മോഷ്ടാക്കള്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പ്രോത്സാഹനവുമാണ്. മാത്രമല്ല സ്വര്‍ണക്കടകളുടെ എണ്ണത്തിലും കേരളം മുന്‍നിരയിലാണ്. ഇവയുടെ സുരക്ഷ സംബന്ധിച്ചും ആശങ്കയുയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+