Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല വാരികകള്‍ക്കെതിരെ നടപടിയെടുക്കണം

High Court
കൊച്ചി: സ്ത്രീകളെ മോശമായി ചിത്രീകരിയ്ക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഫയര്‍ ഉള്‍പ്പെടെയുള്ള അശ്ലീല വാരികകളും പുസ്തകങ്ങളും നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ്ജ്് സ്‌കൂളിലെ എംഎല്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഹൈക്കോടതി നിര്‍ദ്ദേശം. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃത നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാവും വിധം ഐപിസി 292 വകുപ്പ് ഭേദഗതിയോടെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നാല് മാസത്തിനകം നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി തീര്‍പ്പാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+