15കാരിയെ പീഡിപ്പിച്ചവര്‍ അറസ്റ്റില്‍
കണ്ണൂര്‍: പതിനഞ്ചുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിന് ഏഴ്‌പേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ശ്രീകണുപുരം സ്റ്റേഷനില്‍ നവംമ്പര്‍ 25ന് പരാതി നല്‌കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടില്‍നിന്ന് പോലിസ് കസ്റ്റഡിയില്‍ എടുക്കുകയാണുണ്ടായത്. ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തുവന്നത്.
കണ്ണാടിപ്പാറയിലെ ഡ്രൈവര്‍ പുളിയറക്കല്‍ അജയന്‍(31), മരംമുറി തൊഴിലാളി വയലില്‍ സാബു(38), പരക്കോത്ത് മഞ്ഞേരി അനുരാഗ്(24), നടുവില്‍ ടൗണിലെ ചുമട്ട് തൊഴിലാളി കൊള്ളിയാന്‍ വളപ്പില്‍ ശ്രീധരന്‍(48), നടുവിലെ ഓട്ടോഡ്രൈവര്‍ മടത്തുംപടിക്കല്‍ ബാബു(34), ഇളമ്പേരത്തെ ഗ്യാസ് കമ്പനി തൊഴിലാളി പ്ലാത്തോട്ടം സിബി എന്ന സ്റ്റീഫന്‍(39), നടുവിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കറുത്താണ്ടിരകത്ത് സിദ്ദീഖ്(30) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി പാലക്കാട് സ്വദേശിയായ യുവാവാണ്. ഇയാളെ പോലീസ് തിരയുന്നുണ്ട്. ഇയാളാണ് പ്രണയംനടിച്ച് പെണ്‍കുട്ടിയെ പാലക്കാട്ടേക്ക് കൊണ്ടുപോയത്. ഇവിടെനിന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ ബന്ധുവീട്ടില്‍ പെണ്‍കുട്ടി എത്തിപ്പെടുകയായിരുന്നു.
ആറാംക്ലാസ്‌വരെ മാത്രം പഠിച്ച പെണ്‍കുട്ടിയുടെ അമ്മ മാനസികരോഗിയാണ്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ ഞായറാഴ്‌ച പയ്യന്നൂര്‍ കോടതിയില്‍ഹാജരാക്കി. പ്രതികളെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications