കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ് യു തിരഞ്ഞെടുപ്പ്: മലബാറില്‍ 'എ' ആധിപത്യം

  • By Staff
Google Oneindia Malayalam News

Ballot Box
കോഴിക്കോട്‌: ആറ്‌ ജില്ലകളില്‍ തിങ്കളാഴ്‌ച നടന്ന കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പില്‍ അഞ്ചു ജില്ലകളില്‍ പ്രസിഡന്റു സ്ഥാനം സ്വന്തമാക്കിക്കൊണ്ട് എ വിഭാഗം ആധിപത്യം ഉറപ്പിച്ചു.

കാസര്‍കോട്‌, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായി 'എ' വിഭാഗം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കണ്ണൂരിന്‌ പുറമെ കാസര്‍കോട്‌, പാലക്കാട്‌ ജില്ലകളിലും 'ഐ' വിഭാഗക്കാരാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തുണ്ടായിരുന്നത്‌.

കാസര്‍കോട്‌ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ വിഭാഗത്തിലെ ജോമോന്‍ ജോസിന്‌ 102 വോട്ടുകള്‍ ലഭിച്ചു. ആകെയുള്ള 212 വോട്ടര്‍മാരില്‍ 185 പേരാണ്‌ വോട്ടുചെയ്‌തത്‌. വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഐ വിഭാഗത്തിലെ ബി.പി. പ്രദീപ്‌കുമാറിന്‌ 62 വോട്ട്‌ ലഭിച്ചു. ആറ്‌ ജനറല്‍ സെക്രട്ടറിമാരില്‍ ജോത്സന ജോസ്‌, എസ്‌. രമ്യ, വി. സുധീഷ്‌കുമാര്‍, കാര്‍ത്തിക്‌രാജ്‌, കെ. രതീഷ്‌കുമാര്‍ എന്നിവര്‍ 'എ' വിഭാഗക്കാരും ശ്രീരാജ്‌ 'ഐ' ഗ്രൂപ്പുകാരനുമാണ്‌.

പാലക്കാട്‌ ജില്ലയില്‍ എ വിഭാഗത്തിലെ എ,കെ. മുഹമ്മദ്‌ ഷബീര്‍ 125 വോട്ടുനേടി പ്രസിഡന്റായപ്പോള്‍ മറ്റു ഏഴു ഭാരവാഹിത്വവും ഐ വിഭാഗം നേടി. 88 വോട്ട്‌ നേടിയ എം. ജസീറാണ്‌ വൈസ്‌ പ്രസിഡന്റ്‌. ജനറല്‍ സെക്രട്ടറിമാര്‍: അനീഷ്‌ബാബു, എ. നിത്യ, സി. രമ്യ, ജെ. അജയന്‍, വി.കെ. പ്രസാദ്‌, കെ. സാജന്‍.

വയനാട്‌ ജില്ലയില്‍ പ്രസിഡന്റ്‌ സ്ഥാനം ഉള്‍പ്പെടെ നാലു ഭാരവാഹികള്‍ എ ഗ്രൂപ്പും വൈസ്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെ മൂന്നു ഭാരവാഹികള്‍ ഐ ഗ്രൂപ്പുമാണ്‌. ആകെയുള്ള 165 പേരില്‍ 134 പേര്‍ വോട്ടുചെയ്‌തപ്പോള്‍ എ ഗ്രൂപ്പിലെ പ്രസിഡന്റ്‌ സി. ഷംസാദിന്‌ 58 വോട്ട്‌ ലഭിച്ചു. ഐ ഗ്രൂപ്പിലെ വൈസ്‌ പ്രസിഡന്റ്‌ വിപിന്‍ വേണുഗോപാലിന്‌ 49 വോട്ടാണ്‌ ലഭിച്ചത്‌.

ജനറല്‍ സെക്രട്ടറിമാര്‍: സി. ഷഫീഖ്‌, പി. പ്രജിത, അനുമോദ്‌, വിജേഷ്‌കുമാര്‍, ജബീര്‍. ഒരു ജനറല്‍ സെക്രട്ടറിയെ ഇനിയും തിരഞ്ഞെടുക്കാനുണ്ട്‌.

കോഴിക്കോട്‌ ജില്ലയില്‍ 225 വോട്ട്‌ നേടി എ വിഭാഗത്തിലെ ആര്‍. ഷഹിന്‍ പ്രസിഡന്റായി. ആകെയുള്ള 566 വോട്ടര്‍മാരില്‍ 492 പേര്‍ വോട്ട്‌ ചെയ്‌തു. 187 വോട്ട്‌ നേടിയ ഐയിലെ ധനീഷ്‌ലാലാണ്‌ വൈസ്‌ പ്രസിഡന്റ്‌.

ജനറല്‍ സെക്രട്ടറിമാര്‍: തുല്‍കിഫില്‍, വിബിന്‍മാത്യു, വി. സുമേഷ്‌, സോയ ജോസഫ്‌, ശരണ്യ, അനൂപ്‌കുമാര്‍. ഇതില്‍ രണ്ടുപേര്‍ ഐ വിഭാഗത്തിലെ വിമതരും ഒരാള്‍ ഐ ഗ്രൂപ്പുകാരനുമാണ്‌.

മലപ്പുറം ജില്ലയില്‍ 192 വോട്ടുനേടി എ ഗ്രൂപ്പിലെ റിയാസ്‌ മുഹമ്മദ്‌ പ്രസിഡന്റായി. പോള്‍ ചെയ്‌ത 505 വോട്ടില്‍ 158 എണ്ണം നേടിയ ഐ വിഭാഗത്തിലെ സി.കെ. ഷാഹിദാണ്‌ വൈസ്‌ പ്രസിഡന്റ്‌. ജനറല്‍ സെക്രട്ടറിമാര്‍: അഹമ്മദ്‌ ജിഷാം, കെ. ആഷിക്‌, ടി. അനീഷ്‌, എം. അജ്‌മല്‍, പി. ആതിര, വി.ടി. രേഷ്‌മ.

കണ്ണൂരില്‍ സുധാകരന്‍ വിഭാഗത്തിന്റെയും ഐ ഗ്രൂപ്പിന്റെയും സ്ഥാനാര്‍ഥികളായ എം. റിഞ്ചുമോള്‍ ആണ്‌ പ്രസിഡന്റ്‌. ആകെയുള്ള 297 പേരില്‍ 258 പേര്‍ വോട്ടുചെയ്‌തപ്പോള്‍ റിഞ്ചുവിന്‌ 45 വോട്ട്‌ കിട്ടി. 42 വോട്ട്‌ ലഭിച്ച ഐ വിഭാഗത്തിലെ സി.ജെ. ജസ്റ്റിസണ്‍ ആണ്‌ വൈസ്‌ പ്രസിഡന്റ്‌.

ജനറല്‍ സെക്രട്ടറിമാര്‍: കെ. ജിതേഷ്‌കുമാര്‍, സുദീപ്‌ ജെയിംസ്‌, വി.സി. ജിനേഷ്‌, ആര്‍. അനുശ്രീ, കെ.പി. നിര്‍വൃതി (എല്ലാവരും ഐ ഗ്രൂപ്പ്‌), കെ.പി. മയൂരി (എ).

സംസ്ഥാന പ്രസിഡന്റ്‌, സംസ്ഥാന കമ്മിറ്റി, എന്‍.എസ്‌.യു. കമ്മിറ്റി പ്രതിനിധികള്‍ എന്നീ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും തിങ്കളാഴ്‌ച നടന്നു. ഡിസംബര്‍ രണ്ടിന്‌ തിരുവനന്തപുരത്താണ്‌ ഇതിന്റെ വോട്ടെണ്ണല്‍.

എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളില്‍ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ബുധനാഴ്ചയുമാണു തിരഞ്ഞെടുപ്പ്. ആലപ്പുഴയിലും തൃശൂരും വനിതാ പ്രസിഡന്റുമാരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X