ചന്ദ്രശേഖര റാവുവിന്റെ ജീവന്‍ അപകടത്തില്‍

ചികിത്സയുമായി ചന്ദ്രശേഖര്‍ റാവു സഹകരിക്കുന്നില്ല. കൃത്രിമമാര്‍ഗത്തിലൂടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് തുടര്‍ന്നാല്‍ അപകടം ചെയ്‌തേയ്ക്കുമെന്നും ഡോക്ടര്‍മാര്‍ ഭയക്കുന്നു. രക്തത്തില്‍ പ്രോട്ടീന്റെ അളവ് കുറഞ്ഞത് പ്രതിരോധശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൃത്രിമമാര്‍ഗത്തിലൂടെ നല്‍കുന്ന ഐവി ഫ്‌ളൂയിഡ് നിര്‍ത്തി അദ്ദേഹം എത്രയും പെട്ടെന്ന് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ചന്ദ്രശേഖര്‍ റാവുവിന്റെ നില മോശമായെന്ന് അറിഞ്ഞ് ആശുപത്രിയിലേയ്ക്ക് ടിആര്‍എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. അതിനിടെ തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടിആര്‍എസ് എംഎല്‍എമാരുടെ ബഹളത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് നിയമസഭ നടപടികള്‍ തടസപ്പെട്ടു. ടിആര്‍എസ് ആഹ്വാനം ചെയ്തിരുന്ന രണ്ട് ദിവസത്തെ ബന്ദിനു ശേഷം തെലുങ്കാന മേഖലയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്.












Click it and Unblock the Notifications