കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 100 ഓളം മരണം

  • By Staff
Google Oneindia Malayalam News

Scores Dead After Baghdad Car Bombs
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ശക്തമായ സ്‌ഫോടനങ്ങളില്‍ കുറഞ്ഞ 100 പേര്‍ മരിച്ചതായും ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായും ഇറാഖി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചോളം കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ ബാഗ്ദാദിലെ ദോറയില്‍ റോന്തുചുറ്റുകയായിരുന്ന പോലീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആദ്യ സ്‌ഫോടനം. ചാവേര്‍ ബോംബാണ് ഇവിടെ പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. തൊട്ടു പിന്നാലെ മൂന്നു സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായി. ഇറാഖ് ആഭ്യന്തര മന്ത്രാലയവും സാമൂഹിക മന്ത്രാലയവും സര്‍വകലാശാലയും സ്ഥിതിചെയ്യുന്നതിന് സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. രാവിലെ പത്തരയോടെയായിരുന്നു സ്‌ഫോട പരമ്പര അരങ്ങേറിയത്.

കിഴക്കന്‍ ബാഗ്ദാദിലെ അല്‍നിദാ പള്ളിയ്ക്ക് സമീപമുള്ള ജഡ്ജിമാരുടെ പരിശീലന അക്കാദമിയും ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ സുരക്ഷാഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടുന്നതായി സുരക്ഷാവകുപ്പ് വക്താവ് മേജര്‍ ജനറല്‍ ഖാസ്വിം അല്‍മുസാവി അറിയിച്ചു. ആഗസ്റ്റിന് ശേഷം ഇറാഖില്‍ നടക്കുന്ന മൂന്നാമത്തെ വലിയ ബോംബ് സ്‌ഫോടനമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X