കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യാപേക്ഷ തള്ളി; സൂഫിയ മദനി അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

Sufiya Madhani
ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി വന്ന് 20 മിനിറ്റ് തികയും മുമ്പെയാണ് പൊലീസ് സൂഫിയയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, പിഎം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ വസതിയില്‍ നിന്ന് അവരെ കസ്റ്റഡിയിലെടുത്തത്.

ഒരു പ്രതിയുടേയും രണ്ട് സാക്ഷികളുടേയും മൊഴി സൂഫിയക്കെതിരായി ഉള്ള കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. സൂഫിയയുടെ ജാമ്യാപേക്ഷ നിരസിയ്ക്കുന്നതില്‍ നിര്‍ണായകമായത് ഇതാണ്.

വിധിപ്രസ്താവത്തിനോടനുബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളും നിരീക്ഷണങ്ങളുമാണ് ഹൈക്കോടതി നടത്തിയത്. സൂഫിയയ്ക്ക് തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നതിന് പ്രദമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബസ് കത്തിച്ചത് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 2005 ല്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മാധ്യമങ്ങള്‍ക്കെതിരായ ഹര്‍ജിക്കാരുടെ വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ ഇടുങ്ങിയ രാഷ്ട്രീയചിന്താഗതി ശരിയല്ല. ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.
04:58 pm

സൂഫിയ മദനിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താംപ്രതിയും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യയുമായ സൂഫിയ മദനിയെ പൊലീസ് അറസ്റ്റു ചെയ്തു. സൂഫിയ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സൂഫിയയെ അറസ്റ്റു ചെയ്തത്. സ്വകാര്യ വാഹനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്കാണ് സൂഫിയയെ കൊണ്ടു പോയിരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് 4.15ഓടെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കികൊണ്ടിരുന്ന വിധി ജസ്റ്റിസ് കെടി ശങ്കരന്‍ പുറപ്പെടുവിച്ചത്. ബസ്സ് കത്തിയ്ക്കല്‍ കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച സൂഫിയയെ 10ാം പ്രതിയാക്കിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയയ്ക്ക് ബന്ധമുണ്ടെന്ന് കേസിലെ പ്രതികളായ താജുദീന്‍ , ഷറീഫ് സാക്ഷിയായ ഷബീര്‍ എന്നിവര്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ വാദത്തിനിടെ അറിയിച്ചിരുന്നു.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനിയ്‌ക്കെതിരെ ശക്തമായ തെളിവുകളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജി ഗോവിന്ദന്‍ നായര്‍ നിരത്തിയത്. ലഷ്‌കര്‍ ഈ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ എന്നറിയപ്പെടുന്ന തടിയന്റവിട നസീറുമായി സൂഫിയ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

കേസിലെ പ്രധാന പ്രതികളായ അബ്ദുള്‍ റഹീം, മജീദ് പറമ്പായി, സാബിര്‍ താജുദീന്‍ എന്നിവരുമായി സൂഫിയ മഅദനി സംഭവ കാലയളവില്‍ മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തീവ്രവാദികളെയും തീവ്രവാദവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെയും വച്ചു പൊറുപ്പിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സൂഫിയ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചു. ഒരുതരത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനം അനുവദിക്കില്ല. രാജ്യ സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ തന്റെ വാദം അവസാനിപ്പിച്ചത്.
04:38 PM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X