സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവൈകിട്ട്

രാവിലെ ആദ്യത്തെ കേസായി ജസ്റ്റീസ് കെ.ടി ശങ്കരനാണ് സൂഫിയയുടെ അപേക്ഷ പരിഗണനയ്‌ക്കെടുത്തത്. ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കില്‍ ആലുവ കോടതിയില്‍ സൂഫിയ കീഴങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം അന്‍വാര്‍ശേരിയില്‍ നിന്ന് റോഡുമാര്‍ഗം സൂഫിയ രാവിലെ തന്നെ കൊച്ചിയിലെ കലൂരിലുള്ള വസതിയിലെത്തിയിരുന്നു.
സൂഫിയയുടേയും സര്‍ക്കാരിന്റേയും അഭിഭാഷകരുടെ വാദം ഉച്ചയ്ക്ക് ശേഷവും തുടരും. മഅദനിയുടെ ഭാര്യയായതിനാലാണ് തന്റെ കക്ഷിയെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയതെന്ന് സൂഫിയയുടെ അഭിഭാഷകന്‍ വാദിച്ചു.
സൂഫിയയുടെ അഭിഭാഷകന്റെ വാദമാണ് രാവിലെ നടന്നത്. ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജാമ്യാപേക്ഷ കോടതി നിഷേധിച്ചാല്‍ സൂഫിയയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താംപ്രതിയായ സൂഫിയ മദനിയുടെ കലൂരിലെ വീടിനു സമീപം കൊച്ചി പോലീസിന്റെ പ്രത്യേക കമാന്‍ഡോ സംഘത്തെ വിന്യാസിച്ചിട്ടുണ്ട്.
കോടതി വിധി പ്രതികൂലമായാല്‍ സൂഫിയയെ പോലീസ് അറസ്‌റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കമാന്‍ഡോകളെ വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications