മുരിങ്ങൂര്‍: കൂടുതല്‍ അന്വേഷണം വേണമെന്ന്

ധ്യാനകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവിടത്തെ പരാതികള്‍ സംബന്ധിച്ച് ആരോപണ വിധേയരായ വ്യക്തികളെ നാര്‍കോ പരിശോധനക്ക് വിധേയരാക്കണമെന്നുമാണ് ഐജി വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ട്.
ഈ അന്വേഷണ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പേതന്നെ ഐജി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷയിലാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്.
ധ്യാനകേന്ദ്രത്തിലുണ്ടായ ദുരൂഹമരണങ്ങളെക്കുറിച്ചും ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പിനെക്കുറിച്ചും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.
ധ്യാനകേന്ദ്രത്തിലേയ്ക്ക് ലഭിക്കുന്ന വിദേശസഹായം സംബന്ധിച്ച് യാതൊരു കണക്കും സൂക്ഷിക്കുന്നില്ലന്നും വിദേശ ധനവിനിമയ പ്രകാരമുള്ള വ്യവസ്ഥകള്‍ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധിക്കപ്പെട്ടതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളും മയക്കുമരുന്നുകളും ഇവിടത്തെ അന്തേവാസികള്‍ക്ക് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ഒട്ടേറെ ദുരൂഹ മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്മേല്‍ കാര്യമായ അന്വേഷണം നടത്താന്‍ പൊലീസിന് അനുമതി ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications