തരൂരിന്റെ ട്വീറ്റ് വീണ്ടും വാര്‍ത്തയില്‍

കേന്ദ്രസര്‍ക്കാറിന്റെ കടുത്ത വിസാനിയമത്തിനെതിരെയുള്ള പോസ്റ്റാണ് ഇത്തവണ വാര്‍ത്തയായിരിക്കുന്നത്. ലഷ്‌കര്‍ ഏജന്റുമാരായ ഹെഡ്‌ലി, റാണ എന്നിവര്‍ പിടിയിലായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെതിരെയാണ് തരൂരിന്റെ പോസ്റ്റ്.
വിസ നിയമത്തിനെതിരെ ബ്രിട്ടനും അമേരിക്കയും അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിദേശകാര്യസഹമന്ത്രിയായ തരൂരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹെഡ്‌ലി ഭാവിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് സുഗമമല്ലാതാക്കും സഹായിക്കും എന്നു കരുതി വിസ നിയന്ത്രണം പ്രയോജനപ്പെടുമോ? നമ്മുടെ രാജ്യം സന്ദര്‍ശന യോഗ്യമല്ലാതാക്കി മാറ്റാന്‍ നാം ഭീകരരെ സഹായിക്കുകയാണോ?- തരൂര്‍ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.
മുംബൈ ആക്രമണത്തിനെത്തിയവര്‍ക്ക് വിസ ഇല്ലായിരുന്നുവെന്ന കാര്യവും തരൂര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി മന്ത്രിമാര്‍ ഇക്കണോമി ക്ലാസില്‍യാത്രചെയ്താല്‍ മതിയെന്ന സോണിയ ഗാന്ധിയുടെ തീരുമാനത്തിനെതിരെ നടത്തിയ തരൂരിന്റെ പരാമര്‍ശങ്ങള്‍ അടുത്തിടെ വലിയ വിവാദമായിമാറിയിരുന്നു.












Click it and Unblock the Notifications