Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഗ്രൂപ്പിസത്തിന് സമയമില്ല: കരുണാകരന്‍

K Karunakaran
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്‌ ഇനി സമയമില്ലെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്‍. കോണ്‍ഗ്രസിന്റെ 125‍ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ഒരിക്കല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നു. പക്ഷെ ഇനി അതിനുവേണ്ടി സമയം പാഴാക്കാനില്ല. യോജിപ്പിന്‍റെ ഭാഷയാണ് ഇനി സംസാരിക്കേണ്ടത്.

ഞാനും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ചേരുന്പോള്‍ പാര്‍ട്ടിയിലെ യോജിപ്പിനെ കുറിച്ച്‌ മാത്രമേ സംസാരിക്കാനുള്ളൂ. 125 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു പാര്‍ട്ടിയിലെ പ്രവര്‍ത്തകനെന്ന നിലയില്‍ അഭിമാനമുണ്ട്‌. മരണംവരെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കും. പാര്‍ട്ടി അംഗത്വം വര്‍ദ്ധിപ്പിക്കാനായി പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണ്‌- അദ്ദേഹം പറഞ്ഞു.

ഇതിനകം 2500 ഓളം അംഗത്വ ബുക്ക്‌ ഞാന്‍ വിതരണം ചെയ്‌തു. ഇനിയും എത്ര തന്നാലും അവയെല്ലാം വിതരണം ചെയ്യാന്‍ സന്നദ്ധനാണ്‌. ലോകത്ത്‌ മറ്റ്‌ ഏതു രാജ്യത്തെ വച്ചുനോക്കിയാലും പ്രഗത്ഭരായ വ്യക്‌തികളാല്‍ സമ്പന്നരാണ്‌ ഇന്ത്യ. രാജ്യത്തിന്റെ ഈ നേട്ടം ഇനിയുള്ള കാലത്തും തുടരട്ടെ- കരുണാകരന്‍ ആശംസിച്ചു.

തുടര്‍ന്നു സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല, അംഗത്വ വിതരണത്തില്‍ ഒട്ടും അലംഭാവം കാട്ടില്ലെന്ന് അറിയിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും അഗഗത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രവിശ്യമെങ്കിലും അച്ചടക്ക നടപടിക്ക് വിധേയരാകാത്തവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്. ഇതു സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് മേല്‍ഘടകത്തെ സമീപിക്കാമെന്നും ചെന്നിത്തല അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+