ഹൈദരാബാദില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു സമയപരിധി ആവശ്യപ്പെട്ട് സംയുക്ത കര്‍മസമിതി പ്രക്ഷോഭം ശക്തമാക്കുന്നതും, ബുധനാഴ്ച ആരംഭിക്കുന്ന ബന്ദും, ഉസ്മാനിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ജനുവരി മൂന്നിനു തുടങ്ങാനിരിക്കുന്ന വിദ്യാര്‍ഥി ഗര്‍ജനയും കണക്കിലെടുത്താണു നിരോധനാജ്ഞയെന്നു കമ്മിഷണര്‍ ബി. പ്രസാദ റാവു അറിയിച്ചു.
ക്രമസമാധാന പാലനത്തിന് കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
9000 ലോക്കല്‍ പൊലീസ് സേനാംഗങ്ങളെക്കൂടാതെ, ആന്ധ്ര പ്രദേശ് സ്പെഷ്യല്‍ പൊലീസിന്‍റെ 112 പ്ലാറ്റൂണും സിആര്‍പിഎഫിന്‍റെയും ദ്രുതകര്‍മ സേനയുടെയും ജവാന്‍മാരെയുമാണു വിന്യസിക്കുന്നത്.
വിദ്യാര്‍ഥി ഗര്‍ജനയ്ക്കു പൊലീസ് അനുമതി നല്‍കിയിട്ടില്ല. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ ശക്തമായ നടപടിയുണ്ടാകുമെന്നും റാവു പറഞ്ഞു.
ഇതിനിടെ പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ട് പുതുവത്സരാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഉസ്മാനിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുവത്സരാഘോഷം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ പൊലീസ് വെറുതേയിരിക്കില്ലെന്നും കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം പൊലീസ് അനുമതി നിഷേധിച്ചതു വിദ്യാര്‍ഥി ഗര്‍ജനയ്ക്കു തടസമല്ലെന്നും വൈസ് ചാന്‍സലറുടെ അനുമതി മാത്രമാണ് ആവശ്യമെന്നും വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.
നാലു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാണു ശ്രമം. തെലുങ്കാന മേഖലയില്‍നിന്നുള്ള ഓരോ കുടുംബത്തിലെയും ഒരു യുവാവ് എങ്കിലും പങ്കെടുക്കണമെന്ന് ആഹ്വാനം.












Click it and Unblock the Notifications