മൂന്നാറില്‍ കമ്യൂണിറ്റി ഗ്രാമം പണിയുന്നു

ഇതിന്റെ പ്രൊജക്ടും മാസ്റ്റര്‍ പ്ലാനും തയ്യാറായിക്കഴിഞ്ഞുവെന്നാണ് സൂചന. കയ്യേറ്റക്കാരില്‍ നിന്നും പലപ്പോഴായി തിരിച്ചുപിടിച്ച ഭൂമിയിലാണ് ഗ്രാമം നിര്‍മ്മിക്കുന്നത്. പ്രൊജക്ടിനായി റവന്യൂ വകുപ്പ് ആയിരം ഏക്കര്‍ ഭൂമി അനുവദിക്കും.
അടുത്ത സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെയായിരിക്കും പദ്ധതി നടത്തിപ്പ്. പട്ടികജാതി-വര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ റവന്യൂ, ആരോഗ്യം, കൃഷി, ജലവിഭവം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകള്‍ കൈകോര്‍ക്കും.
ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുന്ന ഭൂമി മറിച്ചു വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. ഇഎംഎസ് ഭവനപദ്ധതി പ്രകാരം 200 വീടുകള്‍ ഇവിടെ പണിയും. മറ്റൊരു ഭാഗത്ത് കൃഷി വകുപ്പിന്‍രെ നേതൃത്വത്തില്‍ ഗ്രൂപ്പ് ഫാമിങ് നടപ്പാക്കും.
ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇതര വരുമാനമുണ്ടാക്കുന്നതിനായി വിനോദ സഞ്ചാരികള്‍ക്കായുള്ള ഹോം സ്‌റ്റേ സൗകര്യത്തിനും അനുമതി നല്‍കും.
മൂന്നാറിന് പുറമേ കാസര്‍കോട് ജില്ലയിലിയില്‍ മിച്ചഭൂമി വിതരണത്തിന്റെ ഭാഗമായി അവിടത്തെ ആദിവാസി കോളനിയില്‍ ഒരു കമ്യൂണിറ്റി വില്ലേജ് സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായികാണ് മൂന്നാറിലെ പദ്ധതി തയ്യാറാക്കിയത്.












Click it and Unblock the Notifications