സിബി മാത്യുവിനെതിരെയുള്ള അഴിമതി ആരോപണം വ്യാജം

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ വിജിലന്‍സ് എസ്പി അശോകന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അന്തിമ വിധിക്കായി കേസ് ഫെബ്രുവരി 11ലേക്ക് മാറ്റിയിരിക്കുകയാണ്.
ബ്രഹ്മപുരം അഴിമതി കേസുമായി ബന്ധപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ആയിരിക്കെ സിബി മാത്യൂ ഉത്തരവിട്ടതിനെതിരെയാണ് കേസ്. എറണാകുളം സ്വദേശി ഹമീദ് നല്‍കിയ പരാതിയിന്മേലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്റലിജന്‍സിലേയും പൊലീസിലേയും ചിലര്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിന് വേണ്ടിനടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് സിബി മാത്യു പറഞ്ഞിരുന്നു.












Click it and Unblock the Notifications