കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മുസ്ലീംങ്ങള്‍ക്ക് 10% ജോലി സംവരണം

  • By Ajith Babu
Google Oneindia Malayalam News

Buddhadeb Bhattacharjee announces reservation for Muslims in govt jobs
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കും മറ്റും പിന്നാക്ക വിഭാഗത്തിന് കീഴില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നതായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് അറിയിച്ചത്.

മുസ്ലീം വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആന്ധ്രാ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ആന്ധ്രാപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സാമൂഹിക സ്ഥിതിയെക്കുറിച്ച് പഠിച്ച രംഗനാഥമിശ്ര കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അത് നടപ്പാക്കാന്‍ നടപടികള്‍ എടുക്കുമെന്നും ബുദ്ധദേവ് വ്യക്തമാക്കിയിട്ടുണ്ട്. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്രതീരുമാനം വരും മുമ്പാണ് സംസ്ഥാനസര്‍ക്കാറിന്റെ നീക്കം.

വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിങ്ങളെ കണ്ടെത്താന്‍ സംസ്ഥാനം നടപടി തുടങ്ങിക്കഴിഞ്ഞെന്ന് ഭട്ടാചാര്യ അറിയിച്ചു. അതിനുശേഷം ഇവരെ മറ്റ് പിന്നാക്കവിഭാഗത്തില്‍ (ഒബിസി) പെടുത്തി സംവരണം നല്‍കും. സംസ്ഥാനത്ത് ഒബിസിക്കാര്‍ക്ക് ഏഴു ശതമാനം സംവരണമാണ് നിലവിലുള്ളത്.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനിലേക്കും 82 മുനിസിപ്പാലിറ്റികളിലേക്കും ഈ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെയാണ് സംവരണം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X