മത്സ്യതൊഴിലാളികള്‍ക്ക് 2 രൂപക്ക് ഭക്ഷ്യധാന്യം

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും, കൊച്ചി മുതല്‍ പാലക്കാട് വരെയും റെയില്‍വേ കോറിഡോര്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. റെയില്‍വേ കോറിഡോര്‍ സംബന്ധിച്ച് പ്രാഥമിക പഠനം നടത്തുന്നതിന് ദില്ലിയിലെ മെട്രോപൊളിറ്റന്റെ നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ എം.സി. റോഡ് എന്‍എച്ച് 49, ബൈപ്പാസ് എന്നിവയുടെ നിര്‍മ്മാണത്തിനായി ഇവയെ അതിവേഗ പദ്ധയില്‍ ഉള്‍പ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ എറണാകുളത്ത് സ്ഥിരം ലോക് അദാലത്ത് സ്ഥാപിക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്തെ ജലനിധി പദ്ധതികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശാക്തീകരണത്തിനായി പ്രത്യേക ബജറ്റുകള്‍ അവതരിപ്പിക്കും. ഏകദേശം 12,000 കോടി രൂപയാണ് ഇതിനായി പ്രതീക്ഷിയ്ക്കുന്നത്. പദ്ധതിയ്ക്കുള്ള അനുമതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് കേന്ദ്ര സര്‍ക്കാരിനും ലോക ബാങ്കിനും കൈമാറും.
മൂന്നാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. കോടതിയില്‍ വാദത്തിലിരിക്കുന്ന വിഷയമായതിനാലാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രി ആവര്‍ത്തിച്ചു.












Click it and Unblock the Notifications