ഇന്ധന വില കൂടും; കാര്‍, ബൈക്ക്, മൊബൈല്‍ വില ഉയരും

എല്ലാ ഉത്പന്നങ്ങളുടെയും എക്‌സൈസ് തീരുവ 10 ശതമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിയ്ക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഒരു രൂപ വര്‍ദ്ധിപ്പിച്ചത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിയ്ക്കും. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധന രാജ്യത്തെ ആവശ്യസാധനങ്ങളുടെ വിലയില്‍ പ്രതിഫലിയ്ക്കുമെന്ന കാര്യമുറപ്പായിക്കഴിഞ്ഞു.
സിമന്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷന്‍, കാറുകള്‍, ഇരുചക്രവാഹനങ്ങല്‍, സിഗരറ്റ്, പുകയില, മദ്യം, സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ എന്നിവയുടെയെല്ലാം വിലയില്‍ സാരമായ വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷം 1,18,749 കോടി രൂപ ചെലവഴിയ്ക്കും. പ്രതീക്ഷിക്കുന്ന നികുതി വരുമാനം 7,46,651 കോടി രൂപയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി 1,73,000 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. പ്രതിരോധനത്തിന് 147344 കോടി. റെയില്‍വേ നവീകരണത്തിന് 16,752 കോടി രൂപയും അനുവദിക്കും.
പെട്രോളിയം ഉല്‍പന്നങ്ങളുടെ തീരുവകൂട്ടിയതില്‍ ലോകസഭയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപിയും ഇടതുപക്ഷവും പ്രതിഷേധിച്ചതിന് ശേഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്സഭയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷം ബജറ്റവതണത്തിനിടെ ഇറങ്ങിപ്പോക്കുന്നത്.












Click it and Unblock the Notifications