തരൂരിന്റെ പ്രസ്താവന വീണ്ടും വിവാദത്തില്‍

ഇന്തോ-പാക് ചര്‍ച്ചകളില്‍ സൗദി അറേബ്യയ്ക്ക് മധ്യസ്ഥം വഹിക്കാമെന്നുള്ള തരൂരിന്റെ പ്രസ്താവനയാണ് പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്ത് വിവാദമാക്കിയിരിക്കുന്നത്.
സൗദി അറേബ്യയ്ക്ക് വര്‍ഷങ്ങളായി പാകിസ്താനുമായി നല്ലബന്ധമാണുള്ളത്. ഈ ബന്ധം ഇന്ത്യ-പാക് സംഭാഷണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സൗദിയെ സഹായിക്കും- എന്നാണ് പ്രധാനമന്ത്രിയ്‌ക്കൊപ്പം സൗദിയിലെത്തിയ തരൂര്‍ പറഞ്ഞത്.
എന്നാല്‍ പരാമര്‍ശം ബിജെപി വിവാദമാക്കിയതിനെത്തുടര്‍ന്ന് സൗദിയെ മധ്യസ്ഥതഏല്‍പ്പിക്കാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ചയില്‍ സൗദിയ്ക്ക് മധ്യസ്ഥം വഹിക്കാമെന്ന് എന്ത് അധികാരത്തിലാണ് തരൂര്‍ പറഞ്ഞതെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റെഡ്ഡി ചോദിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ തരൂര്‍ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാകിസ്താന്റെ ശത്രുവെന്ന നിലയിലല്ല മിത്രം എന്ന നിലയിലാണ് സൗദി നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതെന്നും ഇതില്‍ പരിഹാരമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമെ്‌നാനണ് തന്റെ വിശ്വാസമെന്നും തരൂര്‍ പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മന്‍മോഹനും തരൂരും സൗദിയില്‍ എത്തിയിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ സൗദി അറേബ്യയും ഇന്ത്യയും പത്തോളം കരാറുകളില്‍ ഒപ്പിടും.












Click it and Unblock the Notifications