കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചന്ദ്രനില്‍ വന്ഹിമശേഖരം കണ്ടെത്തി
വാഷിങ്ടണ്‍: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ വാഹനമായ ചന്ദ്രയാന്‍ ഒന്നില്‍ ഘടിപ്പിച്ച നാസയുടെ റഡാര്‍ ചന്ദ്രനില്‍ ഹിമപാളികള്‍ കണ്ടെത്തി.
ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ മഞ്ഞുനിറഞ്ഞ നാല്പതിലധികം വിള്ളലുകളാണ് നാസയുടെ മിനി എസ്എആര്‍ റഡാര്‍ കണ്ടെത്തിയത്. ഒന്നു മുതല്‍ 9 വരെ വ്യാസമുള്ള വിള്ളലുകളില്‍ കുറഞ്ഞത് 600 മില്യണ്‍ മെട്രിക് ടണ്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോഴത്തെ കണ്ടുപിടുത്തം ഭാവി പര്യവേഷണങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയിരിക്കുകയാണെന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര് പറഞ്ഞു.