മാതാപിതാക്കള്‍ക്ക് നെറ്റ് ഭ്രമം; കുഞ്ഞ് മരിച്ചു
ലണ്ടന്‍: ഓണ്‍ലൈന്‍ കളിയില്‍ വെര്‍ച്വല്‍ കുട്ടിയെ വളര്‍ത്താനുള്ള പെടാപ്പാടിനിടയില്‍ ദമ്പതികളുടെ സ്വന്തം കുട്ടി വിശന്നുമരിച്ചു. കൊടുംപട്ടിണിയിലായ കുഞ്ഞ് ദാരുണമായാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ അറസ്റ്റിലായി.
ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂചുല്‍ (41), ചോയി മിസുന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മാതാപിതാക്കളുടെ ഇന്റര്‍നെറ്റ് ഭ്രമം മൂലം പട്ടിണി കിടന്ന് മരിച്ചത്.
ഓണ്‍ലൈന്‍ അടിമകളായ ദമ്പതിമാര്‍ ദിവസം 12 മണിക്കൂറോളം ഇന്റര്‍നെറ്റ് കഫേകളിലാണത്രേ ചെലവഴിച്ചിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കിയാണത്രേ ഇവരുടെ കറക്കം.
പ്രിയുസ് ഓണ്‍ലൈന്‍ എന്ന കളിയിലെ അനിമ എന്ന കുട്ടിയെ വളര്‍ത്തുന്ന തിരക്കിലായിരുന്നു ദമ്പതിമാര്‍. കളികഴിഞ്ഞെത്തിയാല്‍ സ്വന്തം കുഞ്ഞിന് പഴകിയ പാല്‍പ്പൊടിയോ മറ്റോ കലക്കിക്കൊടുക്കുകയായിരുന്നു ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു. പോരാത്തതിന് പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിയ്ക്കാറുമുണ്ടായിരുന്നുവത്ര
പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ജോലി പോയ തങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനാലാണ് ഇന്റര്‍നെറ്റ് കഫേകളില്‍ സമയം കളയുന്നതെന്നാണ് ഇവര്‍ പറഞ്ഞതത്രേ.












Click it and Unblock the Notifications