വിവാഹരജിസ്‌ട്രേഷന്‍: ദമ്പതികള്‍ നേരിട്ട് വരേണ്ട

രജിസ്‌ട്രേഷനുളള അപേക്ഷകള്‍ നേരിട്ടും തപാല്‍ മുഖേനയും സമര്‍പ്പിക്കാവുന്നതാണെന്നു ജസ്റ്റിസുമാരായ കെ. ബാലകൃഷ്ണന്‍ നായരും പി.എന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് വിവാഹ രജിസ്‌ട്രേഷന് 2008 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിയമസാധുത ശരിവച്ചാണ് കോടതി ഉത്തരവ്.
എന്നാല്‍ വിവാഹ രജിസ്‌ട്രേഷനു നേരിട്ടു ഹാജരാവണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ഇതിനു തടസമാവുന്ന ചട്ടങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമുളള ആവശ്യം ഡിവിഷന്‍ ബഞ്ച് അനുവദിച്ചില്ല.
രജിസ്‌ട്രേഷനുളള അപേക്ഷ സമര്‍പ്പിക്കാന്‍ ദമ്പതികള്‍ നേരിട്ട് ഹാജരാവണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടത് നിയമപരമല്ലെന്നും ഇതു ചടങ്ങള്‍ക്കു വിരുദ്ധമാണെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പിടുന്നതിനു ദമ്പതികള്‍ നേരിട്ട് ഹാജരാവണമെന്നു കോടതി വ്യക്തമാക്കി.
രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം വിവാഹ രജിസ്‌ട്രേഷനുളള അപേക്ഷയിന്മേല്‍ അഞ്ചു ദിവസത്തിനകം രജിസ്ട്രാര്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അപേക്ഷയിലെ വിവരങ്ങള്‍ പൂര്‍ണവും ആധികാരികവുമാണോയെന്ന കാര്യം പരിശോധിച്ചാണ് തീരുമാനം എടുക്കേണ്ടത്.
അപേക്ഷ സമര്‍പ്പിച്ചതിനുശേഷം അഞ്ചു ദിവസത്തിനുളളില്‍ ദമ്പതികള്‍ നേരിട്ട് ഹാജരായി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ തടസമുണ്ടെങ്കില്‍ അക്കാര്യം ദമ്പതികളെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
വിദേശത്തു ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ അസാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി.












Click it and Unblock the Notifications