Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്തോഫീസിന് മുന്നില്‍ മൃതദേഹം സംസ്‌ക്കരിച്ചു

Cremation
കൊച്ചി: പൊതുശ്മാശനത്തില്‍ മൃതദേഹം സംസ്‌ക്കരിയ്ക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ സംസ്‌ക്കാരം നടത്തി. നെടുമ്പാശേരി കുന്നുകരയിലാണ് സംഭവം. തിങ്കളാഴ്ച മരിച്ച കുന്നുകര ഹരിജന്‍ കോളനി സ്വദേശി പേങ്കാന്‍ കൊച്ചോമ(85)ന്റെ മൃതദേഹമാണ് പഞ്ചായത്ത് വളപ്പില്‍ ദഹിപ്പിച്ചത്.

തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികള്‍ പോലീസ് ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ഉപരോധം തുടങ്ങി. അധികൃതരുമായി ഒരു സംഘം ചര്‍ച്ച നടത്തുന്നതിനിടെ പഞ്ചായത്ത് വളപ്പില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ദഹിപ്പിക്കല്‍ നടക്കുകയായിരുന്നു.

22 വര്‍ഷം മുമ്പ് പൊതുകുളം നികത്തി നിര്‍മ്മിച്ച ശ്മശാനത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് പഞ്ചായത്ത് ശ്മശാന നിര്‍മ്മാണം നടത്തിയതെന്ന് ആരോപിച്ച് സമീപവാസികളായ രണ്ടുവീട്ടുകാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ശ്മാശനത്തിനുള്ള പ്രവര്‍ത്തനാനുമതി 45 ദിവസത്തിനകം നല്‍കാന്‍ കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പഞ്ചായത്ത് വളപ്പില്‍ മൃതദേഹം ദഹിപ്പിച്ചതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+