Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക്

Use more, but pay more, says KSEB
തിരുവനന്തപുരം: വെദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോഗത്തിന് നിയന്ത്രണണമേര്‍പ്പെടുത്തുന്നതിനായി നിരക്ക് വര്‍ധനയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി ശുപാര്‍ശ ചെയ്തു

സംസ്ഥാനത്തെ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ പരിധി 200 യൂണിറ്റായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം വൈകുന്നേരങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ചൂട് കാലമായതിനാല്‍ റെക്കോര്‍ഡ് വൈദ്യുത ഉപഭോഗമാണ് സംസ്ഥാനത്തുളളത്.

ഗാര്‍ഹിക ഉപയോക്താക്കള്‍ പ്രതിമാസം 200 യൂണിറ്റിലധികം ഉപയോഗിച്ചാല്‍ അധികം വരുന്ന ഓരോ യൂണിറ്റിനും കൂടിയ നിരക്ക് നല്‍കണം. ഗാര്‍ഹികം ഒഴികെയുള്ള എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും 25 ശതമാനം വൈദ്യുതി നിയന്ത്രണമുണ്ടാവും. ഈ ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനമാണ് ക്വാട്ടയായി അനുവദിക്കുക. ഈ 75 ശതമാനം വൈദ്യുതിക്ക് സാധാരണ നിരക്കിലുള്ള വിലയും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്കിലുള്ള വിലയും ഈടാക്കും. വൈദ്യുത മന്ത്രി എകെ. ബാലനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

അതിനിടെ വൈദ്യുതി സര്‍ചാര്‍ജ് നിര്‍ണയിക്കാനുള്ള ഫോര്‍മുലയില്‍ മാറ്റം വരുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം ലേറ്ററി കമ്മിഷന്‍ തള്ളി. വിവിധ കാലങ്ങളില്‍ ജലവൈദ്യുതി ഉല്‍പാദനത്തിലുണ്ടാകുന്ന മാറ്റവും മറ്റ് വസ്തുതകളും പരിഗണിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കമ്മിഷന്‍ തള്ളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+