പ്രതിയുടെ കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കും

തീര്‍ത്തും ക്രൂരമായ രീതിയിലാണ് പ്രതികള്‍ കൊല നടത്തിയതെന്ന് ഐജി വിശദീകരിച്ചു. കസ്റ്റഡിയില്‍ മരിച്ച സമ്പത്തും കനകരാജുമാണ് മുഖ്യപ്രതികള്‍. ഇവര്‍ക്കൊപ്പം ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച മണികണ്ഠനാണ് മൂന്നാം പ്രതി. ഒരു തുമ്പും ഇല്ലാതിരുന്നിടത്തു നിന്നാണ് കേവലം ആറ് ദിവസം കൊണ്ട് പൊലീസ് കേസ് തെളിയിച്ചത്. സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഹമ്മദ് യാസിന്‍ ചൂണ്ടിക്കാട്ടി
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരളത്തെ നടുക്കിയ കൊലപാതകവാര്‍ത്ത പുറത്തുവന്നത്. പാലക്കാട്ടെ പ്രമുഖ ബിസിനസുകാരനായ സിവിഎം ഗ്രൂപ്പിന്റെ പാര്‍ട്ണറും കൊപ്പം ലയണ്‍ സ്‌സ്‌കൂള്‍ മാനേജറുമായ പുത്തൂര്‍ സായൂജ്യത്തില്‍ വി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) ആണ് കൊലചെയ്യപ്പെട്ടത്.












Click it and Unblock the Notifications