19കാരിയെ കൂട്ടബാലാല്‍സംഗം ചെയ്തു
മുംബൈ: ദില്ലി സ്വദേശിയായ പത്തൊന്‍പതുകാരിയെ രണ്ടു യുവാക്കള്‍ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി. തീര്‍ത്ഥാടനത്തിനായി ദില്ലിയില്‍ നിന്നും മുംബൈയിലെത്തിയ പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയായത്.
മുംബൈയിലെ ബാന്ദ്ര ടെര്‍മിനിസില്‍ വച്ച് ശനിയാഴ്ചയാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ദില്ലിയിലെ ഒരു വസ്ത്ര ഫാക്ടറിയിലെ ജോലിക്കാരിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ചയാണ് ഹാജി അലി ദര്‍ഗയില്‍ സന്ദര്‍ശനം നടത്താനായി ഒരു സുഹൃത്തിനൊപ്പം മുംബൈയില്‍ എത്തിയത്.
ദര്‍ഗ സന്ദര്‍ശനം കഴിഞ്ഞ് പെണ്‍കുട്ടി ശനിയാഴ്ച ദില്ലിയ്ക്ക് തിരിക്കാന്‍ തീരുമാനിച്ചു. സുഹൃത്ത് കൂടുതല്‍ സ്ഥലങ്ങള്‍ കാണാനായി മുംബൈയില്‍ത്തന്നെ തങ്ങാന്‍ തീരുമാനിച്ചതിനാല്‍ യുവതി തനിച്ചായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ബാന്ദ്ര ടെര്‍മിനസില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ രണ്ട് യുവാക്കള്‍ യുവതിയുടെ അടുത്തെത്തി.
പരിചയം കാണിച്ച് സഹോദരി എന്ന് സംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങി. സംസാരത്തിനൊടുവില്‍ യുവതിയെ ഇരുവരും പ്രാതലിനായി ക്ഷണിച്ചു. യുവാക്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയമൊന്നും തോന്നാതിരുന്ന യുവതി ഇവര്‍ക്കൊപ്പം പോയി ഭക്ഷണം കഴിച്ച് തിരിച്ചുവന്നു.
പിന്നീട് തീവണ്ടി കൃത്യസമയത്തല്ലെന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ വിശ്രമിക്കാനെന്നു പറഞ്ഞ് മറ്റൊരിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലോക്ശക്തി എക്‌സ്പ്രസിന്റെ ഒഴിഞ്ഞ കംപാര്‍ട്‌മെന്റിലേയ്ക്കാണ് ഇവര്‍ യുവതിയെ കൊണ്ടുപോയത്.
ഇവിടെവച്ചാണ് യുവാക്കള്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്. യുവതി ഇക്കാര്യം പൊലീസിനെ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് സ്റ്റേഷനില്‍ നടത്തിയ അന്വേഷണത്തിനിടെ യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. ഞായറാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ ഏപ്രില്‍ 17വെരെ പൊലീസ് കസ്റ്റഡിയില്‍റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications