മലയാളി നഴ്‌സിനെ തല്ലി; ബാംഗ്ലൂരില്‍ പ്രതിഷേധം

ഹൊസ്‌കോട്ടെ ദൊഡ്ഡപാളയ എംവിജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രകടനം നടന്നത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മലയാളി പത്രപ്രവര്‍ത്തകരെ മാനേജ്‌മെന്റ് രണ്ടു മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും സമരംചെയ്ത ജീവനക്കാരെ രാത്രിയോടെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ് നഴ്‌സായ കോട്ടയം സ്വദേശി അനീഷിനെ ആശുപത്രി ഉടമ മര്‍ദ്ദിച്ചത്. ചികിത്സയിലായ രോഗിയെ ബാംഗ്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തപ്പോള്‍ ഇതിനായി പുറത്തുനിന്ന് ആംബുലന്‍സ് ഒരുക്കിക്കൊടുത്തതാണ് നഴ്‌സിനെ പീഡിപ്പിക്കാന്‍ കാരണമെന്നാണ് സമരക്കാര്‍ പറയുന്നു.
എംവിജെയിലെ ആംബുലന്‍സിന്റെ ഉയര്‍ന്ന വാടക താങ്ങാനാവാത്തതിനാലാണ് അനീഷ് പുറത്തുനിന്ന് ആംബുലന്‍സ് വിളിക്കാന്‍ രോഗിയുടെ ബന്ധുക്കളെ സഹായിച്ചതെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ കുപിതനായ മെഡിക്കല്‍ കോളേജ് ഉടമ അനീഷിനെ തല്ലുകയായിരുന്നു. അനീഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കുനേരെ പീഡനം നടന്നിട്ടില്ലെന്ന് കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കി. കോളേജിന് മുന്നില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ ഹൊസ്‌കോട്ടെ പോലീസില്‍ പരാതി നല്കിയതായും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications