Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാ തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പിരിച്ചുവിടല്‍. അംഗത്വ വിതരണം ഏപ്രില്‍ 20 മുതല്‍ മെയ് 17 വരെ നടക്കും. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുക. അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്‌വയാണ് സംഘടനാ തിരഞ്ഞെടുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

1975 നവംബര്‍ ഒന്നിനും അതിനുശേഷവും ജനിച്ചവര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ്സില്‍ അംഗത്വം ലഭിക്കുക. 15 രൂപയാണ് അംഗത്വഫീസ്. വനിതകള്‍ക്കും എസ്‌സി, എസ്ടിക്കാര്‍ക്കും അഞ്ചുരൂപ. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് നല്കും.

നിലവിലുള്ള ജില്ലാതല കമ്മിറ്റികള്‍ക്കുപകരം ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കമ്മിറ്റികളാണ് തിരഞ്ഞെടുപ്പിലൂടെ രൂപീകരിക്കുകയെന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം.

കെഎസ്‌യുവില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ വോട്ടിന്റെ ക്രമത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ കണ്ടെത്തുന്ന രീതിയാണ് യൂത്ത് കോണ്‍ഗ്രസിലും നടക്കുക.

ബൂത്ത് തലത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുക്കും. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ എസ്.സി, എസ്.ടി വനിതയുമായിരിക്കും. മണ്ഡലത്തില്‍ 10 അംഗ കമ്മിറ്റിയാണ്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് വനിതകളും (അതിലൊന്ന് പട്ടികവിഭാഗം) ഒരു പട്ടികവിഭാഗക്കാരനും ഉള്‍പ്പെടെ എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. ഇതോടൊപ്പം 10 പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കും.

പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതു സംബന്ധിച്ച നിവേദനം അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+