Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിക്കെതിരെ താമസിയാതെ നടപടിയുണ്ടാവും

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ഐടി ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ താമസിയാതെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ടോമിന്‍ തച്ചങ്കരിയുടെ പ്രശ്‌നത്തില്‍ എഡിജിപി സിബി മാത്യൂവിന്റെയും ഡിജിപിയുടെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേ സമയം തച്ചങ്കരിയുടെ വിദേശയാത്രാ വിവാദം ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തില്ലെന്നാണ് അറിയുന്നത്. പ്രശ്‌നം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി ഒരുക്കം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോഴിക്കോട് ആസ്ഥാനമായി ആര്‍ബിട്രേഷന്‍ കോടതി തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 370 തസ്തികള്‍ സൃഷ്ടിക്കും. മട്ടന്നൂരില്‍ ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിന്‍ഫ്ര ഏറ്റെടുക്കുന്ന ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഫാസ്റ്റ് ട്രാക്ക് പ്രൊജക്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. കൊച്ചികോയമ്പത്തൂര്‍ നാഷണല്‍ ഹൈവേയില്‍ ഒരു വ്യവസായിക ഇടനാഴിക്ക് വേണ്ടിയുള്ള സാധ്യത പഠനം നടത്തുന്നതിന് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തി.

ചത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ കെ.രാജേഷിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+